കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് ആറ് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് ആറ് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, വൈദ്യൻ പടി, ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതിമുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പേരച്ചുവട്, മാങ്ങാനം ടെമ്പിൾ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Advertisements

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെമ്പിളാവ്, ആറാട്ട് കടവ്, കാരാമ, ചേർപ്പുങ്കൽ ഹൈ വേ, നെല്ലിപ്പുഴ, ഇൻഡസ്മോട്ടോർസ്, നെടുമ്പാലക്കൽ, എബനൈസർ, സമിരിട്ടൻ എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9.00 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ ടച്ചിങ് ക്ലിയറൻസ് ഉള്ളതിനാൽ വെട്ടിപ്പറമ്പ് പൂവത്താനി, പാറ്റാക്കുഴി തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 8.30am മുതൽ 5.30pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തോപ്പിൽക്കുളം കൊമ്പനാൽപ്പടി, പുളിക്കപ്പാലം എന്നിവിടങ്ങളിൽ രാവിലെ 8.00 മുതൽ 4.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുഴിപുരയിടം, വെണ്ണാശ്ശേരി ട്രാൻസ് ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ്റെ പരിധിയിൽ വരുന്ന ശിവാസ് , വൈ. എം. എ ,പാരഗൺ , ചെട്ടിക്കുന്ന്, നിഷ , ചമ്പക്കര എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണ്ണാറുകുന്ന് ട്രാൻസ്ഫോമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles