കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 21 ശനിയാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ആലിപ്പുഴ, തോട്ടപ്പള്ളി, കണ്ടൻകാവ് ,അപ്പച്ചിപ്പടി മരോട്ടിപ്പുഴ, കളപ്പുരയ്ക്കൽപ്പടി ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള അൽഫോൻസ് ട്രാൻസ്ഫോമറിന്റെ പരിധിയിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് ബസ്റ്റാൻ്റ്, അയ്യംപാറ കവല, ഞണ്ടുകല്ല് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ കീഴിൽ വരുന്ന ചേന്നമ്പള്ളി മണ്ണാത്തിപ്പാറ പുതുവയൽ നെന്മല എസ്എൻഡിപി, നെന്മല ടവർ, കുംമ്പന്താനം എന്നീ ട്രാൻസ്ഫോർമർയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5pm വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ കട്ടക്കളം, ചെമ്മരപള്ളിക്കുന്നു, മണ്ഡപത്തിപ്പാറ, പനചിപ്പാറ, ജി കെ വാഴെമിൽ, പൂഞ്ഞാർ ടൗൺ, വെട്ടിപറമ്പ്, പത്താം മൈൽ, തണ്ണിപ്പാറ, നെല്ലിക്കചൽ, ടെമ്പിൾ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 4:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മിൽമ, കാലായിപ്പടി, ജാപ് നമ്പർ:1, കോട്ടമുറി, പാർക്ക് സിറ്റി, കൈരളി ഫോർഡ് ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കസ്തൂർബാ, ഡോവ് ഇമേജസ്, ആറാട്ട് കടവ്, പാറപ്പുറം, അമ്പലം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മണിയമ്പാടം, ബെസ്റ്റ് ബോർമ എന്നീ ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി സെക്ഷന്റെ പരിധിയിലുള്ള കുറ്റിശ്ശേരി കടവ്, പെരുമ്പുഴ കടവ് . എന്നീ
ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ
വൈദുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇല്ലത്തുപ്പറമ്പ് ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഐക്കരകുന്നു, ഫെഡറൽബാങ്ക് എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള പാത്തിക്കൽമുക്ക്, സാംസ്കാരികനിലയം, മഞ്ചേരിക്കളം , മണ്ണാത്തിപ്പാറ, താരാപ്പടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കട്ടച്ചിറ, മാവിൻ ചുവട്, മേക്കാട്ടു പടി, കൊച്ചുപാലം, അമ്പലം, ചെക്ക് ഡാം, മാന്താടി ടൌൺ, ഗോവിന്ദ പുരം, ഇടിഞ്ഞപ്പുഴ, ഉത്തമേശ്വരം, താരാമംഗലം എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ മറ്റക്കാട്, കിഷോർ ട്രാൻസ്ഫോർമർ പരിധികളിൽ 8 മുതൽ 10.30 വരെ വൈദ്യുതി മുടങ്ങും.