കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 16 ബുധനാഴ്ച വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പായിക്കാട് , കടവ്, സാറ്റ് ബിയോൺ ക്രിയേറ്റീവ് വുഡ്സ്, അവറുപാടം , പാറേ ക്കടവ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പള്ളിപടി, ഇളപ്പുങ്കൽ, നെടു കുന്നംടൗൺ, പുന്നവേലി, പേക്കോവ്, കുമ്പിക്കാപ്പുഴ, നെടുംകുന്നം മാർക്കറ്റ്, വട്ടക്കാവ് പഞ്ചായത്ത്, കലവറ പീടിക, നിലം പൊടിഞ്ഞ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാരമൂട്, ഗോമതിക്കവല, ചിങ്ങവനം ടൌൺ, സെമിനാരിപ്പടി, എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അനർട്ട്, കാരാണി , ചാണ്ടീസ് ഹോംസ്, എം കെ സിറ്റി ടവർ , പാറയിൽ ബിൽഡിംഗ് ട്രാൻസ്ഫോമറുകളിൽ രാവിലെ 10 മുതൽ 2 മണി വരെയും ബേസ് , ഫാൻസി , മണർകാട് ടൗൺ , ഓൾഡ് കെ.കെ. റോഡ്, കെ പി എൽ, രാജ് റീജൻസി , മെർലിൻ , തെംസൺ, മരിയൻ സെൻ്റർ, ബി എസ് എൻ എൽ തെങ്ങും തുരുത്തേൽ , മേപ്പിൾസ് ഹിൽ ട്രാൻസ്ഫോമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, പനമ്പാലം, അങ്ങാടി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ പാലക്കലോടിപ്പടി,കൊച്ചുമറ്റം എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തൊടി ഗാർഡൻ ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:00 വരെയും ഹിറാ നഗർ ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.