കോട്ടയം കുമരകത്ത് അമിത വേഗതയിൽ എത്തിയ ബൈക്ക് കണ്ടു ഭയന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ മറ്റൊരു ബൈക്കിൽ ഇടിച്ചു അപകടം: സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്

കുമരകം :  അമിത വേഗതയിൽ എത്തിയ ബൈക്ക് കണ്ടു ഭയന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ മറ്റൊരു ബൈക്കിൽ ഇടിച്ചു അപകടം. സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക് . തിങ്കളാഴ്ച വൈകുന്നേരം 5 -30 ന്  രണ്ടാം കലുങ്കിന് സമീപത്താണ് അപകടം. അമിത വേഗത്തിൽ കടന്നുവന്ന ബൈക്ക്  അപകടസമയത്ത് കിലോമീറ്റർ പിന്നിട്ടു കടന്നുപോയെന്ന് ദൃക്സാക്ഷികൾ പറയുന്നു.

Advertisements

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കുമരകം റോഡ് വഴി ചേർത്തല ഭാഗത്തേക്ക് സഞ്ചരിച്ച ബൈക്ക് യാത്രക്കാരെ കുമരകം ഭാഗത്തുനിന്നും വന്ന സ്കൂട്ടർ നിയന്ത്രണം വിട്ടു വന്ന് ഇടിക്കുകയായിരുന്നു. സ്കൂട്ടറാണ് ബൈക്കിൽ ഇടിച്ചതെങ്കിലും സാരമായ പരുക്കേറ്റതും സ്കൂട്ടർ യാത്രക്കാരനാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്കൂട്ടർ യാത്രക്കാരൻ്റെ കാലുകൾക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.  ബൈക്കിൽ സഞ്ചരിച്ചിരുന്ന അച്ചനും മകനും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

പരുക്കേറ്റ ചേർത്തല സ്വദേശിയെ എസ് എച്ച് മെഡിക്കൽ സെൻ്ററിലെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി

Hot Topics

Related Articles