മുട്ടമ്പലം കൊപ്രത്ത് ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന് തുടക്കമായി : സീനീയർ ഫോട്ടോഗ്രാഫറും കഥകളി നീരുപകനും ആയ രാധാകൃഷ്ണ വാര്യർ ദീപ പ്രകാശനം നിർവ്വഹിച്ചു

ചിത്രം : കൊപ്രത്ത് ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിൻ്റെ ദീപ പ്രകാശനം പ്രശസ്ത ഫോട്ടോഗ്രാഫർ രാധാകൃഷ്ണ വാര്യർ നിർവ്വഹിക്കുന്നു.

Advertisements

മുട്ടമ്പലം : കൊപ്രത്ത് ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന് തുടക്കം കുറിച്ച് യഞ്ജ മണ്ഡപത്തിൽ സീനീയർ ഫോട്ടോഗ്രാഫറും കഥകളി നീരുപകനും ആയ രാധാകൃഷ്ണ വാര്യർ ദീപ പ്രകാശനം നിർവ്വഹിച്ചു. ചടങ്ങിൽ ദേവസ്വം പ്രസിഡണ്ട് ടി എൻ ഹരികുമാർ അധ്യക്ഷത വഹിച്ചു. ആചാര്യൻ വിജയൻ കൃഷ്ണകൃപ , സെക്രട്ടറി കെ.ബി കൃഷ്ണകുമാർ , കമ്മറ്റി അംഗം ജി. ശങ്കർലാൽ എന്നിവർ സംസാരിച്ചു. രാമായണ മാസത്തിലെ നാല് ഞായറാഴ്ച്ചകളിൽ രാവിലെ 11 മുതൽ മൂലവട്ടം ശശികുമാറിൻ്റെ ശിക്ഷണത്തിൽ രാമായണ പാരായണ പരിശീലനം നടക്കുന്നതാണ്.

Hot Topics

Related Articles