ചങ്ങനാശ്ശേരി : പിണറായി വിജയൻ്റെ 9 വർഷത്തെ ഭരണംകേരളം സമസ്ത മേഖലകളിലും പിന്നോട്ടു പോയെന്ന് കെ.എസ്.എസ്. പി.എ. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.എസ്.സലിം പറഞ്ഞു.
ആരോഗ്യ-വിദ്യാ ഭ്യാസ മേഖലയിൽ കേരളം തകർന്നടിഞ്ഞു. കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പെൻഷൻ പരിഷ്ക്കരിക്കാത്തതിൽ പ്രതിഷേധിച്ച് ട്രഷറികൾക്കു മുൻപിൽ കരിദിനാചരണം നടത്തുന്നതിൻ്റെ ഭാഗമായി ചങ്ങനാശ്ശേരി പെൻഷൻ ട്രഷറിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും യോഗവും ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം ദുസ്സഹമായ സാഹചര്യത്തിൽ വിലനിയന്ത്രിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് എം.എസ്. അലി റാവുത്തർ അധ്യക്ഷനായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിഷേധ യോഗത്തിൽ ജില്ലാ സെക്രട്ടറി പി.ജെ.ആൻ്റണി ആമുഖ പ്രസംഗം നടത്തി. സംസ്ഥാന കൗൺസിലർബേബി ഡാനിയേൽ, കെ.ദേവകുമാർ, ടി.എസ് ഉണ്ണികൃഷ്ണൻ നായർ, സുരേഷ് രാജു, വി.ഐ. ജോഷി, അൻസാരി ബാപ്പു, ടി.പി. ജേക്കബ്ബ്, രാജൻ ചാക്കോ, പി.പി. സേവ്യർ, തോമസുകുട്ടി മണകുന്നേൽ, പരിമൾ ആൻ്റണി, ജോസ്ഫ്രാൻസിസ് ഐസക് എന്നിവർ പ്രസംഗിച്ചു.