തലയോലപ്പറമ്പ്: വടയാർ ഇളങ്കാവ് ഗവ. യു.പി സ്കൂളിൽ വായന മാസാചരണത്തിൻ്റെയും വടയാർ വിദ്യാഭിവർദ്ധിനി വായനശാലയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന എഴുത്തുപെട്ടി – പരിപാടിയുടെയും കൈയെഴുത്തു മാസിക പദ്ധതിയുടെയും ഉദ്ഘാടനം നടന്നു. വായന മാസാചരണം ഗ്രാമ പഞ്ചായത്ത് അംഗം സേതുലക്ഷ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭിവർദ്ധിനി വായനശാല പ്രസിഡൻ്റ് എം. പി. ജയപ്രകാശ് പി. എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. എഴുത്തുപെട്ടി, കൈയെഴുത്തുമാസിക പരിപാടികളുടെ ആശയാവതരണം പി.ടി.എ. അംഗവും സാംസ്കാരിക പ്രവർത്തകനുമായ വി..എസ്. രവീന്ദ്രൻ നിർവ്വഹിച്ചു. പി. ടി. എ പ്രസിഡൻ്റ് എൻ.ആർ. റോഷിൻ്റെ ആധ്യക്ഷത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രഥമാധ്യാപകൻ ലാൽജി കെ. ജോർജ്ജ്, അധ്യാപകൻ നിഷാദ് തോമസ്, വായനശാല സെക്രട്ടറി പി.കെ. അജയകുമാർ, സമിതി അംഗങ്ങളായ ചക്രപാണി, വി.കെ. രവി, റ്റി.കെ. സഹദേവൻ, ജയശ്രീ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സീനിയർ അധ്യാപകൻ എ.പി.തിലകൻ്റെ നേതൃത്വത്തിൽ വായന ദിന ക്വിസ് മത്സരം നടത്തി.തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികളും വായനയുടെ വളർത്തച്ഛൻ ഡോക്യുമെൻ്ററി പ്രദർശനവും നടന്നു.
വടയാർ ഇളങ്കാവ് ഗവ.യു.പി സ്കൂളിൽ വായന ദിനാചരണം; എഴുത്തു പെട്ടി, കൈയെഴുത്തു മാസിക പദ്ധതിയുടെ ഉദ്ഘാടനവും നടന്നു
