വൈക്കം: ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. ഉദയനാപുരം ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ നക്കംതുരുത്ത്മരുത്താംതറയിൽ സന്തോഷാ(50)ണ് മരിച്ചത്. ഇന്നലെ വൈകുന്നേരം യാത്രക്കാരെ ഇറക്കിയ ശേഷം ഓട്ടോയിൽ വരുന്നതിനിടയിൽ ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെട്ട സന്തോഷ് വാഹനം നിർത്തി സമീപത്തെ കടയിൽ നിന്നു വെള്ളം വാങ്ങി കുടിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നാളെ മാർച്ച് 18 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.
ഭാര്യ: പ്രീത. മക്കൾ: മീനാക്ഷി, കാശി
Advertisements