സിപിഎം വൈക്കം ടൗൺ നോർത്ത് ലോക്കൽ സമ്മേളനത്തിന് തുടക്കമായി

വൈക്കം: സിപിഎം വൈക്കം ടൗൺ നോർത്ത് ലോക്കൽ സമ്മേളനത്തിന് തുടക്കമായി. ഇന്നു രാവിലെ പതാക ഉയർത്തൽ, പുഷ്പാർച്ചന എന്നിവയോടെയാണ് പ്രതിനിധി സമ്മേളനം തുടങ്ങിയത്.പ്രതിനിധി സമ്മേളനം ജില്ലാ കമ്മറ്റി അംഗംഅഡ്വ. വി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സി. പി. ജയരാജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.കെ.ഗണേശൻ, പി.ശശിധരൻ, പി. ഹരിദാസ്, കെ.കെ. ശശികുമാർ, എം. സുജിൻ,രാഗിണി മോഹൻ കവിത റെജി, പി.ടി. രാജേഷ്, സി.ജെ.ബിജോയി തുടങ്ങിയവർ സംബന്ധിച്ചു. നാളെ വൈകുന്നേരം നാലിന് ചാലപ്പറമ്പിൽ നിന്ന് പ്രകടനം ആരംഭിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം എസ് എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് കെ. അനുശ്രീ ഉദ്ഘാടനം ചെയ്യും.

Advertisements

Hot Topics

Related Articles