വെള്ളൂർ : അജ്ഞാതൻ ട്രയിന്‍ മുന്നിൽ ചാടി മരിച്ചു. ശനിയാഴ്ച വൈകുന്നേരം 7.30 ഓടെ പിറവം റോഡ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കൊച്ചുവേളിയിൽ നിന്നും ശ്രീ ഗംഗനഗറിലേക്ക് പോവുകയായിരുന്ന ഗംഗാനഗർ എക്സ്പ്രസിന് മുന്നിലാണ് ചാടിയത്. മൂന്നാം നമ്പർ ഫ്ലാറ്റ് ഫോമിലുടെ നടന്നെത്തി ട്രെയിൻ മുന്നിലേക്ക് ചാടുകയായിരുന്നു എന്ന് ലോക്കോ പൈലറ്റ് റെയിൽവേ സ്റ്റേഷനിൽ അറിയിച്ചു. തുടർന്ന് വെള്ളൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. ഉദ്ദേശം 50 വയസ്സ് പ്രായമുള്ള തടിച്ച ആളാണ്.
കസവ് കരയുള്ള വെള്ള മുണ്ടും, ക്രീം കളറുള്ള ഷർട്ടും, നീല നിറത്തിലുള്ള അണ്ടർവെയറുമാണ് ധരിച്ചിരിക്കുന്നത്. വെള്ളൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം വൈക്കം താലൂക്ക് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വൈക്കം എ.എസ്. പി. 9497990262, വെള്ളൂർ എസ് എച്ച് ഒ. 9497947291, 04829 257160.എന്നീ നമ്പരിൽ അറിയിക്കണം.