വെച്ചൂർ : വെച്ചൂർ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ് വിതരണം ചെയ്തു. പഞ്ചായത്ത്
Advertisements
വൈസ് പ്രസിഡന്റ് ബിൻസിജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ ലാപ്ടോപ് വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി.കെ. മണിലാൽ, എൻ. സുരേഷ്കുമാർ, മിനിമോൾ, ബിന്ദുമോൾ, ഫിഷറീസ് ഇൻസ്പെക്ടർ വി.എസ്.പ്രിയ, മത്സ്യ കോ ഓർഡിനേറ്റർ വിജി എന്നിവർ പങ്കെടുത്തു.