ഒടുവിൽ കോട്ടയം കാത്തിരുന്ന ആ ആശ്വാസവാർത്ത എത്തി ! കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നും കാണാതായ എസ് ഐ സുരക്ഷിതൻ : വീട്ടിലേക്ക് ഫോൺ ചെയ്തെന്ന് സഹോദരൻറെ ഫേസ്ബുക്ക് പോസ്റ്റ്

കോട്ടയം : ഒടുവിൽ കോട്ടയം കാത്തിരുന്ന ആശ്വാസവാർത്ത എത്തി. കോട്ടയം ബെസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നും കാണാതായ ഗ്രേഡ് എസ് ഐ സുരക്ഷിതൻ. സഹോദരൻ സുരക്ഷിതൻ ആണെന്നും വീട്ടിലേക്ക് ഫോൺ ചെയ്തെന്നുമുള്ള ഇദ്ദേഹത്തിൻറെ സഹോദരൻറെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നതോടുകൂടിയാണ് ആശ്വാസവാർത്ത ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്റെ എസ് ഐ അനീഷ് വിജയനെ കാണാതായത്. തുടർന്ന് പോലീസ് സംഘം അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയാണ് ഇപ്പോൾ ആശ്വാസവാർത്ത എത്തിയിരിക്കുന്നത്.

Advertisements

Hot Topics

Related Articles