പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പത്തനംതിട്ട സ്വദേശികളായ ജോർജ് മാത്യു ( 63 ) ഭാര്യ റീന മാത്യു (54 ) ഡ്രൈവർ രാജു (43) എന്നിവർക്ക് പരുക്കേറ്റു. പാമ്പാടി ഭാഗത്ത് വച്ചായിരുന്നു അപകടം. റോഡരികിൽ നിൽക്കുന്നതിനിടെ കാർ വന്നിടിച്ച് എറണാകുളം സ്വദേശി ഉണ്ണികൃഷ്ണന് ( 62 ) പരുക്കേറ്റു .ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കൊല്ലം സ്വദേശി നബിൻ ഷായ്ക്ക് ( 32 ) പരുക്കേറ്റു. രാമപുരം ഭാഗത്ത് വച്ചായിരുന്നു അപകടം . ഇന്നലെ രാത്രിയിലായിരുന്നു മൂന്ന് അപകടങ്ങളും.
Advertisements