കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 16 ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 16 ബുധനാഴ്ച വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ കളത്തൂക്കടവ്, വലിയമംഗലം, രാജീവ് കോളനി, ഇടമറുക് ചർച്ച്, ഇടമറുക് മഠം, ചകിണിയാന്തടം, പുതുശ്ശേരി, കൂട്ടക്കല്ല്, കുറിഞ്ഞിപ്ലാവ് എന്നീ പ്രദേശങ്ങളിൽ രാവിലെ 8.30 മുതൽ 5.30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഓട്ടകാഞ്ഞിരം, പള്ളത്ര കടവ് ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ബുഷ് ട്രാൻസ്ഫോർമറിൻ്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റൈസിംഗ്സൺ, കടംപാടം, നെടുംതറ, തൂപ്രം, നിറപറ എച്ച് ടി എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാടഞ്ചിറ ,വഴിപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലക്കലോടിപ്പടി, ആറാട്ടുചിറ ,കാട്ടിപ്പടി, കൊച്ചക്കാല എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കേബിൾ വർക്ക് നടക്കുന്നതിനാൽ ചെങ്ങളം സബ്സ്റ്റേഷൻ മുതൽ കടത്തുകടവ്, വായനശാല, ഇല്ലിക്കൽ, തിരുവാർപ്പ്, ആറ്റമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ പൂർണ്ണമായും മറ്റു സ്ഥലങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നടയ്ക്കൽ, പാലക്കോട്ട് പടി, മണർകാട് ചർച്ച് , തുരുത്തിപ്പടി, കളത്തിപ്പടി നമ്പർ:1, നമ്പർ: 2, എം എൽ എ പടി, എൽ പി എസ് ഞാറയ്ക്കൽ , പൊൻ പള്ളി, കാരാണി, അനർട്ട് , ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാനാട്ടു പാറ, പോളിടെക്നിക്ക്, ഡംപിംങ് ഗ്രൗണ്ട്, തൂക്കുപാലം എന്നീ ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5.00 വരെ ‘വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണ്ണാടിയുറുമ്പ്, പാലക്കാട് കുരിശുപള്ളി, കൂട്ടിയാനി റോഡ്, ശാന്തിഗ്രാം എന്നീ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ 5.00 വരെ ‘വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles