വൈക്കം കായലോര ബീച്ചിൽ കുടുംബശ്രീ കഫേ ഭക്ഷ്യ മേളയ്ക്ക് തുടക്കമായി : വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു ഉദ്ഘാടനം ചെയ്തു

വൈക്കം: കുടുംബശ്രീ ജില്ലാ മിഷൻ്റെയും നബാർഡിന്റെയും നേതൃത്വത്തിൽ വൈക്കം കായലോര ബീച്ചിൽ കഫേ കുടുംബശ്രീ ഭക്ഷ്യമേള തുടങ്ങി. കേരളത്തിലെ വിവിധ ജില്ലകളിലെ കുടുംബശ്രീ സംരംഭകരാണ് രുചിയുടെ മാന്ത്രികത ജനങ്ങളിലേക്ക് എത്തിക്കാനായി എത്തിയത്.മേളയിൽ കുടുംബശ്രീയുടെ വിവിധ യൂണിറ്റു കളുടെ രുചികരമായ വിഭവങ്ങളും തനതുൽപന്നങ്ങളും പ്രദർശിപ്പിച്ചു.ലൈവ് ഫുഡ് സ്റ്റാളുകളും ലൈവ് ജ്യൂസ് കൗണ്ടറുകളുമുണ്ട്. അഞ്ചുദിവസങ്ങളിലായി നടക്കുന്ന മേളയുടെ ഭാഗമായി കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, ബാലസഭകുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. കൂടാതെ കുടുംബശ്രീ സൂക്ഷ്‌മ സംരംഭ യൂണി റ്റുകളുടെ ഉൽപ്പന്ന വിപണന മേളയും ഉണ്ടാകും.

Advertisements

ഭക്ഷ്യ മേള 11ന്സമാപിക്കും. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിന്ദു മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈക്കം നഗരസഭ ചെയർപേഴ്‌സൺ പ്രീത രാജഷ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ ഡിഎംസി അഭിലാഷ് കെ.ദിവാകർ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ .ആർ.ഷൈലകുമാർ, രമേഷ് പി.ദാസ്, വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, നഗര സഭ കൗൺസിലർമാരായ എൻ. അയ്യപ്പൻ, സിന്ധു സജീവൻ, ബിന്ദുഷാജി,എസ്. ഹരിദാസൻനായർ, ബി.രാജശേഖരൻ, അശോകൻ വെള്ളവേലി, ആർ. സന്തോഷ്, ലേഖശ്രീകുമാർ, രാജശ്രീവേണുഗോപാൽ, പി.ഡി.ബിജിമോൾ, വൈക്കം നഗരസഭകുടുംബശ്രീ ചെയർപേഴ്സൺ സൽബിശിവദാസ്, മറവൻതുരുത്ത് സിഡിഎസ് ചെയർപേഴ്സൺബിന്ദു സുനിൽ തുടങ്ങിയവർ സംബന്ധിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.