പത്തനംതിട്ട: കെഎം മാണി കേരള രാഷ്ട്രീയത്തിലെ കാരുണ്യ വർഷം ചൊരിയുന്ന ജനകീയ നേതാവായിരുന്നെന്നും, കാരുണ്യ പദ്ധതികളിലൂടെയും തന്റെ ബജറ്റിലൂടെയും കേരളത്തിലെ പാവപ്പെട്ടവരുടെയും ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെയും കണ്ണുനീരോപ്പുന്ന ജനകീയ നേതാവായിരുന്നു കെഎം മാണി എന്ന് മാർത്തോമ സഭയുടെ മലേഷ്യ, സിംഗപ്പൂർ ഭദ്രാസനാധിപൻ ഡോ. ഗ്രിഗോറിയോസ് മാർ സ്തെഫാനോസ് എപ്പിസ്കോപ്പ പറഞ്ഞു.
ഡോ. ജോർജ് മാത്യു എക്സ് എംഎൽഎ മെമ്മോറിയൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ കെ എം മാണിയുടെ 90 -മത് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് ചെയർമാൻ വിക്ടർ റ്റി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രസ്റ്റ് സെക്രട്ടറി അഡ്വ.എൻ ബാബു വർഗീസ്, ട്രഷറർ തമ്പി കുന്നു കണ്ടത്തിൽ, ബിനു കുരുവിള കല്ലേമണ്ണിൽ,കുഞ്ഞുമോൻ കെങ്കിരേത്ത്,മാത്യു മുളമുട്ടിൽ, കോഴഞ്ചേരി പഞ്ചായത്ത് മെമ്പർ റോയി പുത്തൻപറമ്പിൽ, സാലി ഫിലിപ്പ്, പി ജെ എബ്രഹാം,ഉണ്ണി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.