തിരുവല്ല : ലക്ഷ്യബോധത്തോടുകൂടിയുള്ള പ്രവർത്തനങ്ങളാണ് കെ.കെ.നായർ നടപ്പാക്കിയതെന്ന് ഓർത്തഡോക്സ് സഭതുമ്പമൺഭദ്രാസനമെത്രാപ്പോലിത്ത കുറിയാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലിത്ത പറഞ്ഞു.
കെ.കെ.നായർ പത്താമത് ചരമ വാർഷികത്തോടനുബന്ധിച്ച് വെട്ടിപ്രത്ത് കുളപ്പുരയ്ക്കൽ ഭവനാങ്കണത്തിൽ നടന്ന സ്മൃതി സംഗമംഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതിയ തലമുറയ്ക്ക് മാതൃകയാണ്അദ്ദേഹത്തിന്റെശൈലി.സ്ഥാനമാനങ്ങളിൽ താൽപര്യമില്ലാതെ നടത്തിയ പ്രവർത്തന ശൈലി ശ്രദ്ധേയമാണ്. മാതൃക ജീവിത ശൈലി ഒക്കെഎടുത്ത്പറയാം.വികസനകാര്യങ്ങളിൽ കക്ഷിരാഷ്ട്രിയ അതിപ്രസരം ഇല്ലാത്തത്ഒരുപാട്നേട്ടങ്ങളാണ്കൈവരിക്കാൻകഴിഞ്ഞത്.ഫൗണ്ടേഷൻ ചെയർമാൻപി.ഐ.മുഹമ്മദ്ഷെറീഫ്അനുസ്മരണസമ്മേളനത്തിൽഅദ്ധ്യക്ഷതവഹിച്ചു. കുറിയാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്തയ്ക്ക് കെ.കെ. നായർ ഫൗണ്ടേഷന്റെ ആദരവ് സെക്രട്ടറി സി.കൃഷ്ണകുമാർ നൽകി.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ,നഗരസഭചെയർമാൻ അഡ്വ.ടി.സക്കീർഹുസൈൻ,പി.മോഹൻരാജ്,അഡ്വ.എ.സുരേഷ്കുമാർ,വി.കെ.പുരുഷോത്തമൻപിള്ള ,കെ. ജാസിംക്കുട്ടി,സെക്രട്ടറിസി.കൃഷ്ണകുമാർ ,സലിം പി. ചാക്കോ ,അഡ്വ. ദിനേശ്നായർ,അഡ്വ.ഷബീർഅഹമ്മദ്, പി.ആർ. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.