കോട്ടയം : മുനിസിപ്പൽ വാർഡുകളിൽ നടത്തേണ്ട വികസന പദ്ധതികൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ആവശ്യപ്പെടു. കോട്ടയം നിയോജകമണ്ഡലത്തിലെ യുഡിഎഫ് വാർഡ് തല കൻവൻഷനുകളുടെ ഉത്ഘാടനം സംക്രാന്തി യിൽ 52ആം വാർഡിൽ നടത്തുകയായിരുന്നു അദ്ദേഹം. വാർഡ് പ്രസിഡന്റ് ഷോബി ലൂക്കോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡിസിസി സെക്രട്ടറി എം പി സന്തോഷ്കുമാർ കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റി അംഗം പ്രിൻസ് ലൂക്കോസ്, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ എസ് രാജീവ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജയചന്ദ്രൻ ചീരോത്ത്, ആർ എസ് പി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അൻസാരി,മണ്ഡലം പ്രസിഡന്റ് സാബുമാത്യു,മുനിസിപ്പൽ കൗൺസിലർ ജൂലിയസ് ചാക്കോ, യു ഡബ്യു ഇ സി മണ്ഡലം പ്രസിഡന്റ് ജിനേഷ്, തങ്കച്ചൻ ചെട്ടിയാത്ത്,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആഷിക് എന്നിവർ പ്രസംഗിച്ചു.