കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ ആറ് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാണാകാരി അമ്പലം, ചാത്തമല, പടിക്ക കൊഴുപ്പ, സി എസ് ഐ, പള്ളിപ്പടി, മനക്കപ്പടി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ വൈകിട്ട് 05 മണി വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വേലത്തുശ്ശേരി, കുളത്തിങ്കൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.
കറുകച്ചാൽ ഇലക്ടിക്കൽ സെക്ഷൻ്റെ പരിധിയിൽ നെടും കുഴി, 12-ാം മൈൽ, ഐക്കുളം, കേളചന്ദ്ര, ചേർക്കോട്ട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഹിറാ നഗർ ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആക്കാംകുന്ന്, കൊച്ചുമറ്റം, പാലക്കലോടിപ്പടി, കാട്ടിപ്പടി, തച്ചുകുന്ന്,കീച്ചാൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 30 മുതൽ വൈകിട്ട് 5 30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചർച്ച്, പി എച്ച് സി , ഐക്കരകുന്നു, തൃക്കേൽ, ചുവടുതങ്ങി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9. 00 മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാലായിൽ പടി, തുരുത്തിപ്പടി നമ്പർ വൺ, നമ്പർ 2 ,കോളേജ് ട്രാൻസ്ഫോമറുകളിൽ 9 മുതൽ 5.30 വരെയും ജോൺ ഓഫ് ഗോഡ്, ജേക്കബ് ബേക്കറി, മൗണ്ട് മേരി ട്രാൻസ്ഫോമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.