കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി ഒൻപത് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ , ചാത്തുകുളം, ശാസ്താംബലം, വടക്കേനട വരുന്ന സ്ഥലങ്ങളിൽ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9.00 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കാണക്കാരി അമ്പലത്തിൻ്റെ സമീപം മെയിൻ്റനൻസിൻ്റെ ഭാഗമായി രാവിലെ 09.30 മുതൽ 01 മണി വരെ കാണക്കാരി അമ്പലം , ചാത്തമല, മനക്കപ്പടി ട്രാൻസ്ഫോർമർ പരിധികളിൽ വൈദുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വയലോരം, കാവാലിപുഴ പമ്പ്, കാവാലിപുഴ ട്രീറ്റ്മെന്റ് പ്ലാന്റ്, വാലെപടി, കാനറാ ബാങ്ക്, കിടങ്ങൂർ ഹൈ വേ, മേക്കാട്ടു പടി, കൊച്ചു പാലം എന്നീ ട്രാൻസ്ഫോർമറുകളിൽ 9.00 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ബുക്കാനാ സ്കൂൾ, നിർമിതി കോളനി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മണി മുതൽ 2:30 വരെയും ചിങ്ങവനം കടവ്, എഫ് എ ഡി ടി കടവ്, കാളിശേരി, കോട്ടയം റബ്ബർ, എന്നീ ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ 5:30 വരെയും വൈദ്യതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുറ്റിക്കാട്ടുപടി ,പെരുങ്കാവ്, കല്ലുകാട്, പാലാഴി വില്ല ,ട്രൈൻ വില്ല, ആനത്താനം ,എറികാട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മുളയ്ക്കാന്തുരുത്തി നമ്പർ 1 ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകിട്ട് ആറു വരെ വൈദ്യതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കല്ലുങ്കത്ര ട്രാൻസ്ഫോർമറിൽ രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. അയർക്കുന്നം സെക്ഷന്റെ കീഴിൽ വരുന്ന ,നടുക്കുടി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. രാവിലെ 9.00 മുതൽ 5.30 വരെ ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, വണ്ടിപ്പേട്ട,പറാൽ ചർച്ച്, പറാൽ ആറ്റുവാക്കെരി, പറാൽ എസ് എൻ ഡി പി, കുമാരങ്കരി, പിച്ചിമറ്റം, കൊട്ടാരം, കപ്പുഴക്കരി,പാലക്കളം എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വടക്കേക്കര ടെമ്പിൾ, വള്ളത്തോൾ, കുട്ടിച്ചൻ എന്നീ ട്രാൻസ്ഫോർമറുകളിൽ 10 മുതൽ രണ്ട് വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇടിഞ്ഞില്ലം , ശാസ്താ അമ്പലം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:30 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഇടക്കാട്ടുപള്ളി ട്രാൻസ്ഫോർമറിൽ ഉച്ചക്ക് 12 മണി മുതൽ വൈകിട്ട് 4 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. നേരെ കടവ് ഭാഗത്ത് വണ്ടിയിടിച്ച് പോസ്റ്റ് ഒടിഞ്ഞതിനാൽ രാവിലെ 9.30 മണി മുതൽ വൈകിട്ട് 5 മണിവരെ,ചാഴിക്കാടൻ ടവർ, ആദർശം ക്ലബ്ബ്, വാരിമുട്ടം, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന എബി സൺ, കർഗീൻ , എന്നീ ട്രാൻസ് ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ശ്രീകണ്ഠമംഗലം. പൂഴിക്കനട, കുറ്റിയകവല ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ശ്രീകണ്ഠമംഗലം. പൂഴിക്കനട, കുറ്റിയകവല ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രി ക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഊരാശാലാ, മരിയൻ ആശുപത്രി, മരിയൻ ജംഗ്ഷൻ, ശ്രീകുരുംബക്കാവ്, ആനക്കുളങ്ങര എന്നീവിടങ്ങളിൽ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.