കോട്ടയം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു നയിക്കുന്ന സംസ്ഥാന ജാഥ കോട്ടയത്ത് ജനുവരി 22 ന് കോട്ടയത്ത് എത്തും. വ്യാപാര സംരക്ഷണ സന്ദേശ ജാഥ രാവിലെ 10 മണിക്ക് കോട്ടയത്ത് എത്തുമ്പോൾ തിരുനക്കരയിൽ നൽകുന്ന സ്വികരണം വൻ വിജയമാക്കുന്നതിന് വ്യാപാരി വ്യവസായി സമിതി കോട്ടയം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സംഘാടക സമിതി യോഗം സമിതി ജില്ല പ്രസിഡന്റ് ഔസേപ്പച്ചൻ തകടിയേൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് രാജേഷ് കെ മേനോൻ അദ്യക്ഷനായി സമിതി സംസ്ഥാന കമ്മിറ്റി അംഗം പി എ അബ്ദുൽ സലിം യോഗത്തിൽ സ്വാഗതം പറഞ്ഞു.
പുരോഗമന പ്രസ്ഥാനങ്ങളുടെ ജില്ല നേതാക്കളായ ബി ശശി കുമാർ ( സി പി എം ഏരിയ സെക്രട്ടറി) , എം കെ പ്രഭാകരൻ ( സി പി എം ജില്ല കമ്മിറ്റി അംഗം), അഡ്വ. ഷീജ അനിൽ ( നഗരസഭ പ്രതിപക്ഷ നേതാവ് ) , ബി ആഷിക്ക് എസ് എഫ് ഐ ജില്ല പ്രസിഡന്റ്, എസ് ഡി രാജേഷ് സി പി എം ഏരിയ കമ്മിറ്റി അംഗം , പി എം രാജൻ നാട്ടകം ബാങ്ക് പ്രസിഡണ്ട് , പി സി ബിജു ടൗൺ എൽ സി സെക്രട്ടറി , എം എസ് ബഷീർ . എ.സി അംഗം, സുനിൽ തോമസ് സി ഐ ടി യു ഏരിയ സെക്രട്ടറി, അതുൽ ജേക്കബ് ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് , അജിൻ കുരുവിള ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി , കെ പി രാജു ഏരിയാ സെക്രട്ടറി സി ഐ ടി യു ഹെഡ് ലോഡ് , സച്ചിതാനന്ദനായിക്ക് പുത്തനങ്ങാടി ലോക്കൽ കമ്മിറ്റി, രാഹുൽ പി ജയകുമാർ ( കർഷക സംഘം) , വിഷ്ണു വി എസ് ഡി വൈ എഫ് ഐ മേഖല പ്രസിഡന്റ്, സമിതി ഏരിയ കമ്മിറ്റി അംഗങ്ങളായ ഷാൽ കുമാർ, റ്റി കെ സജീവ്, ആസാദ് കാരിയിൽ, മനോജ് കുമാർ ,സജീവ് വി ജി, പി കെ രാജു, റ്റി പി അബ്ദുള്ള, തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. ഏരിയ ട്രഷറർ കെ റ്റി സൈമൺ യോഗത്തിന് നന്ദി രേഖപ്പെടുത്തി.