സന്നദ്ധ സേവനരംഗത്ത് കർമ്മനിരരാവുക:താഴത്തങ്ങാടി ഇമാം

കോട്ടയം : സന്നദ്ധ സേവനം എന്നത് ഫലപ്രദമായ ആരാധനയാണ്. ഇസ്‌ലാം സാമൂഹ്യ സേവനത്തിനും സന്നദ്ധ പ്രവര്‍ത്തനത്തിനും വലിയ പ്രാധാന്യം നല്‍കുന്നുണ്ടന്നും താഴത്തങ്ങാടി ഇമാം അബൂശമ്മാസ് മൗലവി ഉദ്ബോധിപ്പിച്ചു. ഇന്ന് താഴത്തങ്ങാടി ജുമാ മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരങ്ങൾക്ക് ശേഷം ഈദ് സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.സഹായം ആവശ്യമുള്ളവര്‍ക്ക് അത് നല്‍കാനാണ് ഇസ്‌ലാം മതം പഠിപ്പിക്കുന്നതെന്നും നിങ്ങള്‍ മറ്റുള്ളവരെ ഉപയോഗപ്പെടുത്തുക മാത്രമല്ല വേണ്ടത് അവര്‍ക്കും നിങ്ങള്‍ ഉപകാരമുള്ളവരാകണം എന്നും ഇമാം ചൂണ്ടിക്കാട്ടി.

Advertisements

വൈദേശിക സാമ്രാജ്യത്വം അവസാനിച്ചിട്ടും രാജ്യത്ത് നിലനില്‍ക്കുന്ന ആഭ്യന്തര സാമ്രാജ്യത്വ മനോഭാവമാണ് മതേതരത്വത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളി. മതേതരമൂല്യങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന വാര്‍ത്തകളാണ് ദിനംപ്രതി പുറത്തുവരുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ സാമ്രാജ്യത്വ നീക്കങ്ങളെ തിരിച്ചറിയണം. മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള നീക്കങ്ങളറിഞ്ഞ് മനുഷ്യരെ ചേർത്ത് നിർത്തുന്ന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇമാമിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും ഈദ് ആശംസകൾ കൈമാറുന്നതിനും വിവിധ മതവിശ്വാസികൾ താഴത്തങ്ങാടി മസ്ജിദിൽ എത്തിയിരുന്നു. ഈദാശംസകളും പ്രാർത്ഥനകളും നേർന്നാണ് എല്ലാവരെയും ഇമാം യാത്രയാക്കിയത്. 

Hot Topics

Related Articles