വൈക്കം : വൈക്കം ബിജെപി ഓഫീസിലെ മുറിയിൽ പൂട്ടിയിട്ടു ക്രൂരമർദ്ദനത്തിനിരയാക്കിയതായി ആരോപിച്ച് രംഗത്തെത്തിയ യുവമോർച്ച ജില്ലാ കമ്മറ്റിയംഗത്തിനെതിരെ പാർട്ടി നടപടി. പാർട്ടി അച്ചടക്കം ലംഘിച്ചതായി ആരോപിച്ച് യുവമോർച്ച കോട്ടയം ജില്ലാ കമ്മറ്റിയംഗം വെച്ചൂർ ഇടയാഴം സ്വദേശി അതുലിനെയാണ് യുവമോർച്ച ജില്ലാ കമ്മിറ്റി പുറത്താക്കിയത്. കഴിഞ്ഞ ദിവസം തന്നെ ബി ജെ പി ഓഫിസിൽ തടങ്കൽ പാർപ്പിച്ചു ക്രൂര മർദ്ദനത്തിന് ഇരയാക്കിയതായി ആരോപിച്ച് അതുൽ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നടപടി.
Advertisements