കോട്ടയം ; മുനിസിപ്പാലിറ്റിയിൽ നിന്നും മൂന്ന് കോടിയിൽ പരം രൂപ അടിച്ചു മാറ്റിയ അഖിൽ സി വർഗീസിനെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിക്ഷേധിച്ച് നൂറ് ദിവസം പിന്നിട്ട ഇന്നലെ, കോട്ടയം ഗാന്ധി സ്ക്വയറിൽ നട്ടുച്ചക്ക് മെഴുകുതിരി കത്തിച്ച് പ്രതിഷേധാഗ്നി തെളിയിച്ചു. എം പി സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.നിശ്ചിത സമയപരിധിക്കുള്ളിൽ എഫ് ഐ ആർ ഇട്ട് കേസ് ചാർജ് ചെയ്യാത്തത് പ്രതിയെ മനഃപൂർവം സംരക്ഷിക്കാനെന്നും, എന്നാൽ നടപടി ആവശ്യപ്പെട്ടു സമരം ചെയ്തവരുടെ പേരിൽ ഉടനടി കേസ് എടുത്തു എന്നും തിരുവഞ്ചൂർ പറഞ്ഞു.ട്രേഡ് യൂണിയൻ നേതാക്കളായ കുഞ്ഞ് ഇല്ലമ്പള്ളി, എസ് രാജീവ്, ബൈജു മാറാട്ടുകുളം, അനിയൻ മാത്യു, അശോക് മാത്യു, മുനിസിപ്പൽ കൗൺസിലർ മാരായ ബിന്ദു സന്തോഷ് കുമാർ, സാബുമാത്യു, സൂസൻ സേവ്യർ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ജു എം ചന്ദ്രൻ, സാലി മാത്യു, സാബു പുളിമൂട്ടിൽ, ജോർജ് മുട്ടി,പൊന്നപ്പൻമൂലവട്ടം,ശശി നാഗബടം,എന്നിവർ പ്രസംഗിച്ചു.