സ്വാതന്ത്ര്യത്തിൻ്റെ പൂന്തോട്ടം വീടുകളിലേക്ക് : വേറിട്ട പദ്ധതിയുമായി ബസേലിയസ് കോളജ് നാഷണൽ സർവ്വീസ് സ്കീം ളാക്കാട്ടൂർ ഗവ. എൽ.പി.സ്കൂളിൽ 

കോട്ടയം: ബസേലിയസ് കോളജ് നാഷണൽ സർവ്വീസ് സ്കീം ളാക്കാട്ടൂർ സ്വദേശ് ലൈബ്രറിയുമായി സഹകരിച്ച് പങ്കാളിത്ത സ്കൂളായ ളാക്കാട്ടൂർ ഗവ. എൽ.പി.സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനവും ബസേലിയസ് കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ പുതിയ പദ്ധതിയായ “സ്വാതന്ത്ര്യാരാമം” പരിപാടിയുടെ ഉദ്ഘാടനവും കൂരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു നിർവ്വഹിച്ചു. കൂരോപ്പട ഗ്രാമപഞ്ചായത്ത് അംഗം രാജി നിധീഷ് മോൻ പതാക ഉയർത്തി.   സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്ത മുഴുവൻ സ്കൂൾ കുട്ടികൾക്കും അങ്കൻവാടി കുട്ടികൾക്കും  ബന്തിത്തൈകൾ   നൽകി. പി.ടി.എ. പ്രസിഡൻറ്  അനിൽകുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ്  ശ്രീലതകുമാരി, ജില്ലാ ലൈബ്രറി കൗൺസിൽ മെമ്പർ എം.ഡി.ശശീധരക്കുറുപ്പ്, ബസേലിയോസ് കോളജ് നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ   ഡോ. മഞ്ജുഷ വി . പണിക്കർ സീനിയർ അദ്ധ്യാപിക ടോണിയ മാത്യു എന്നിവർ സംസാരിച്ചു. സ്കൂളിലെയും അങ്കൻവാടികളിലെയും അദ്ധ്യാപകരും രക്ഷിതാക്കളും ളാക്കാട്ടൂർ സ്വദേശ് ലൈബ്രറി അംഗങ്ങളും ബസേലിയസ് കോളജ് നാഷണൽ സർവ്വീസ് സ്കീം വോളന്റിയേർസും ഒത്തുകൂടിയ 78 – ആം സ്വാതന്ത്ര്യദിനാഘോഷം കൂട്ടായ്മയുടെ ഹൃദ്യാനുഭവമാണ് സമ്മാനിച്ചത്. സ്വാതന്ത്ര്യത്തിന്റെ മാധുര്യം വിളംബരം ചെയ്തുകൊണ്ട് സ്വദേശ്  ലൈബ്രറി  പായസമധുരം പകർന്നു.

Advertisements

Hot Topics

Related Articles