കോട്ടയം ചങ്ങനാശേരിയിൽ “പീഡനക്കേസ് പ്രതി മദ്യ വില്പനയ്ക്ക് പിടിയിൽ “: ഡ്രൈഡേ ദിവസം പിടിച്ചെടുത്തത് നാല് കുപ്പി മദ്യം 

ചങ്ങനാശ്ശേരി :ഡ്രൈഡേ ദിനത്തിൽ മദ്യ വില്പന നടത്തിയ മുൻ സ്ത്രീ പീഡനക്കേസ് പ്രതി വെങ്കോട്ട, പാലമൂട്ടിൽ തെക്കേതിൽ, രാജേന്ദ്രൻ നായർ (55) നെ നാലു കുപ്പി മദ്യവും മദ്യം വിറ്റ പണവുമായിഎക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ നൗഷാദ് എം  ന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഇയാളുടെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ വിവിധ പോലീസ്  സ്റ്റേഷനുകളിൽ നിലവിലുണ്ട് .മുൻ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച ശേഷം മറ്റൊരു യുവതിയുമായി ജീവിക്കുകയും മദ്യ വില്പന നടത്തി വരികയും ആയിരുന്നു ഇയാൾ. 

Advertisements

പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥരെ വടിവാൾ വീശി ഭയപ്പെടുത്തി ഓടിച്ചാണ് ഇയാൾ മദ്യ വില്പന നടത്തിവന്നിരുന്നത് .പ്രദേശത്ത് ഇയാൾ പലരെയും ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ട്. അറസ്റ്റിൽ ആയിട്ടും മദ്യം ആവശ്യപ്പെട്ടുകൊണ്ട് നിരവധി ഫോൺ കോളുകൾ ഇയാളുടെ ഫോണിലേക്ക് വരുന്നുണ്ടായിരുന്നു.ആവശ്യക്കാരുടെ വേഷത്തിൽ എക്സൈസ് സംഘം മഫ്തിയിൽ എത്തുകയും ആളറിയാതെ മദ്യം കൊടുത്ത് പണം വാങ്ങുന്നതിനിടയിലാണ് ഇയാൾ കയ്യോടെ പിടിയിലായത് പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ബിനോദ് കെ.ആർ സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽകുമാർ കെ.പ്രശോഭ കെ. വി ശ്യാംശശിധരൻ അനീഷ് രാജ് .കെ ആർ വനിതാ സിവിൽ എക്സൈസ് ഓഫീസർ സബിത കെ.വി എക്സൈസ് ഡ്രൈവർ അനിൽ കെ. കെ എന്നിവരും പങ്കെടുത്തു.

Hot Topics

Related Articles