കോട്ടയം : നഗരമധ്യത്തിൽ ജില്ലാ പൊലീസിൻ്റെ വൻ കഞ്ചാവ് വേട്ട. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിൻ്റെ ഡെൻസാഫ് സംഘം ആണ് കഞ്ചാവ് പിടികൂടിയത്. ആറു കിലോയോളം കഞ്ചാവ് പിടിച്ചെടുത്തതായി പ്രാഥമിക വിവരം. ചെല്ലിയൊഴുക്കം റോഡിലെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട് കേന്ദ്രീകരിച്ചാണ് കഞ്ചാവ് കച്ചവടം നടന്നത് എന്നാണ് സൂചന. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ യു.ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം ആണ് വീട്ടിൽ പരിശോധന നടത്തുന്നത്. പരിശോധന വീട്ടിൽ തുടരുകയാണ്. ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തിയിട്ടുണ്ട്.
Advertisements