തീറ്റയിൽ അമിതമായി പൊറോട്ട ചേർത്ത് നൽകി : കൊല്ലത്ത് അഞ്ചു പശുക്കൾ ഗുരുതരാവസ്ഥയിൽ 

കൊല്ലം: കൊല്ലം വെളിനല്ലൂരില്‍ അമിതമായി പൊറോട്ട കഴിച്ച് അഞ്ച് പശുക്കൾ ചത്തു. ഒൻപത് പശുക്കൾ അവശനിലയിലാണ്. വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിലെ പശുക്കളാണ് ചത്തത്. പൊറോട്ടയും ചക്കയും തീറ്റയിൽ അമിതമായി ചേർത്തത് മൂലം വയര്‍ കമ്പനം നേരിട്ട് പശുക്കള്‍ ചാവുകയായിരുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചു. സംഭവസ്ഥലം സന്ദർശിച്ച ക്ഷീരവകുപ്പ് മന്ത്രി കെ ചിഞ്ചു റാണി നഷ്ടപരിഹാരം നൽകുമെന്ന് അറിയിച്ചു. പശുക്കളുടെ തീറ്റയെ പറ്റി അവബോധം നൽകുമെന്നും മന്ത്രി പറഞ്ഞു.ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഡി ഷൈന്‍കുമാറിന്റെ നേതൃത്വത്തില്‍ വെറ്ററിനറി സര്‍ജന്‍മാരായ ജി മനോജ്, കെ മാലിനി, എം ജെ സേതുലക്ഷ്മി എന്നിവരടക്കുന്ന എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം എത്തിയാണ് ചത്ത പശുക്കളുടെ പോസ്റ്റമോർട്ടം നടത്തിയതും അവശനിലയിലായ പശുക്കളെ ചികിത്സിച്ചതും.

Advertisements

Hot Topics

Related Articles