കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 12 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. പാമ്പാടിഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുന്നേപ്പാലം,ഇളംകാവ്, കോത്തല, കോത്തല സ്കൂൾ.വത്തിക്കാൻ, ആർ ഐ ടി ഭാഗങ്ങളിൽ രാവിലെ ഒൻപതു മുതൽ ഭാഗികമായി വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അരീപറമ്പ് സ്കൂൾ,പൊടിമറ്റം ട്രാൻസ്ഫോറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മേലേമേലടുക്കം, വട്ടികൊട്ട എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പമ്പ് ഹൗസ്,മണ്ണാത്തിപ്പാറ,മഞ്ചേരിക്കളം, സാംസ്കാരിക നിലയം,പാത്തിക്കൽ ,എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2:00 മണി വരെയും, കുര്യയച്ചൻപടി ചൂരനോലി,നടക്കപ്പാടം,ഇറ്റലി മഠം ,എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് രണ്ടു മണി മുതൽ വൈകുന്നേരം അഞ്ചുമണി വരെയും വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അയർക്കുന്നo ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള അമയന്നൂർ, സ്പിന്നിംഗ് മിൽ, പെയിന്റ് കമ്പനി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഹിറാ നഗർ , ളായിക്കാട് എസ് എൻ ഡി പി , ചെമ്പൻതുരുത്ത് , ളാപ്പാലം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.
ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കറുത്തേടം , പെരുമാലിൽ, കെ സി സി ഹോംസ് പുളിമുട് ജംഗ്ഷൻ, അരയിരം, പൊക്കിടിയിൽ എൻ 3 സ്പൈസസ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കഞ്ഞിക്കുഴി, തോമാച്ചൻപടി, ഓക്സിജൻ കഞ്ഞിക്കുഴി, സ്കൈ ലൈൻ ഫ്ലാറ്റ്, ഗോകുലം ഫ്ലാറ്റ്, സബർബൻ ബിൽഡിംഗ് ഭാഗങ്ങളിൽ 9:30 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആനക്കുളങ്ങര, ഊരാശാലാ, വട്ടമല ക്രഷർ ,കണ്ണാടിയുറുമ്പ് എന്നീ ഭാഗങ്ങളിൽ രാവിലെ 8.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മംഗംലം, വല്യഴം, ഓൾഡ് കെ.കെ. റോഡ് , മാലം പാലം , ഓഫീസ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.