കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 10 ശനിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 10 ശനിയാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അരിപറമ്പ് ഹോമിയോ, തുണ്ടിപ്പടി, കൊട്ടാരം അമ്പലം ഭാഗങ്ങളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചകിരി, കാവിൽതാഴെമൂല, ചെട്ടിശ്ശേരി എന്നീ ട്രാൻസ് ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മുകളെപ്പീഡിക , കണ്ടം എന്നീ ട്രാൻസ്ഫോർമറിൻ്റെ കീഴിൽ ഭാഗികമായി വൈദ്യുതി 8.00 മുതൽ 5.30 വരെ മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആനക്കുളങ്ങര, മുണ്ടുപാലം, വൈദ്യുതി ഭവൻ, സിവിൽ സ്റ്റേഷൻ ,കുരിശുപള്ളികവല, പുത്തൻ പ്പള്ളിക്കുന്ന് റോഡ്, ഗവ.ആശുപത്രി എന്നീ ഭാഗങ്ങളിൽ രാവിലെ 8.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles