കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 26 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 26 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും.  തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുറുമ്പനാടം, ഉണ്ട കുരിശ്, വഴീപ്പടി , പൊൻപുഴ എന്നീ  ട്രാൻസ് ഫോർമറുകളിലും കടമാൻചിറ  ഭാഗത്തും 10 മുതൽ 5  വരെ  വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കല്ലുകടവ്, റൈസിംഗ്സൺ എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 8:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി  മുടങ്ങും.

Advertisements

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള നെടുംപൊയ്ക, മോസ്കോ, നെല്ലിക്കാ കുഴി ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുമറ്റം. പാലക്കൽ ഓടിപ്പടി, ടെക്നിക്കൽ സ്കൂൾ, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അറക്കൽ പാലം, വാക്കപ്പുലം, കപ്പലിക്കുന്ന്, തോടനാൽ, മനക്കുന്ന്, കൊച്ചുകൊട്ടാരം, വലിയകൊട്ടാരം ഭാഗങ്ങളിൽ  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles