കുമരകം : ശ്രീകുമാരമംഗലം ദേവസ്വത്തിന്റെ നേതൃത്വത്തിൽ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ നിന്ന് കോട്ടത്തോട്ടിലേക്ക് ആചാരപ്രകാരം നടത്തുന്ന ജലഘോഷയാത്രയക്ക് ആഗസ്റ്റ് 20
ചതയദിനത്തിൽ 2.30 ന് ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് പവലിയനിൽ ക്ലബ്ബ് സ്വീകരണം നൽകും. മന്ത്രി വി എൻ വാസവൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന തുക ക്ലബ്ബ് പ്രവർത്തകർ മന്ത്രിക്ക് കൈമാറും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ വി ബിന്ദു, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ധന്യാസാബു, എസ് കെ എം ദേവസ്വം പ്രസിഡണ്ട് ഏ.കെ ജയപ്രകാശ് തുടങ്ങി വിവിധ മത – സാമുദായിക- രാഷ്ട്രീയ- സാംസ്കാരിക – സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ശ്രീനാരായണ ഗുരുദേവൻ 1903-ൽ കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ബാലമുരുക വിഗ്രഹ പ്രതിഷ്ഠക്കായ് ഗ്രാമം സന്ദർശിച്ചതിന്റെ സ്മരണയ്ക്കായാണ് മത്സരവള്ളംകളി സംഘടിപ്പിക്കുന്നതെന്ന് ക്ലബ്ബ് പ്രസിഡണ്ട് വി എസ് സുഗേഷും,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനറൽ സെക്രട്ടറി എസ് ഡി പ്രേംജിയും പറഞ്ഞു. ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബ്
വിവിധ മേഖലകളുടെ സഹകരണത്തോടെ നൂറ്റാണ്ടിലധികമായി ചിങ്ങമാസത്തിലെ ചതയനാളിൽ കുമരകം കോട്ടത്തോട്ടിൽ
മത്സരവള്ളംകളി സംഘടിപ്പിച്ച് വന്നിരുന്നതാണ്. 121-ാമത് കുമരകം മത്സരവള്ളംകളി
ആഗസ്റ്റ് 20 ചതയദിനത്തിൽ
നടത്തുന്നതിന് തീരുമാനിചിരുന്നെങ്കിലും കേരള ജനതയുടെ നൊമ്പരമായ വയനാട് ചൂരൽമല ,മുണ്ടക്കൈ പ്രദേശങ്ങളിൽ ഉണ്ടായ ദുരന്തത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. മാറ്റിവച്ച ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളി
സെപ്റ്റംബർ 15 തിരുവോണനാളിൽ
നടത്തും.