തലയോലപറമ്പ് -കോരിക്കൽ റോഡിൽ നട്ട ഫലവൃക്ഷ തൈകൾക്ക് കമ്പിവേലി സ്ഥാപിച്ചു 

തലയോലപറമ്പ്: ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകരും പ്രദേശവാസികളും ചേർന്ന് നട്ട വൃക്ഷ തൈകളുടേയും അലങ്കാര ചെടികളുടേയും സംരക്ഷണത്തിനായി കമ്പിവേലി തീർത്തു.    ഫ്രണ്ട്സ് ഓഫ് ട്രീസ്  തലയോലപ്പറമ്പ് ചാപ്റ്റർ പ്രസിഡൻ്റ്  കെ.കെ. ഷാജിയുടെ നേതൃത്വത്തിലാണ് കമ്പിവേലി സ്ഥാപിച്ചത്.  മഹിളാ കോൺഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡൻ്റ് ഡി.കുമാരി കരുണാകരൻ,മെഡിസിറ്റി ആശുപത്രി പ്രസിഡൻ്റ് ഫിറോഷ് മാവുങ്കൽ,സി.ഡി. ദിനേശ് തൈയ്യിൽ, പി.ജി.ഷാജിമോൻ, കെ.എസ്. മനോഹരൻ, പി.പി. സോമനാഥൻ, എൻ. ദാമോദരൻ, സുർജിത്ത് കുറുന്തറ, ടി.സി.വിനോദ് ചീരം മേലിൽ,സി.ടി.അജി, സജിമോൾ, കെ.എസ്.ബിജു, പ്രസാദ് കോഴിക്കോടൻ തറ, ഷിബിദിനേശ് , ജ്യോതിഷ് ജയദേവ്, കെ.കെ. ലത, എ.ജിനുമോൻ, ഷിബി  മാടപ്പുറം എന്നിവർ പങ്കെടുത്തു. 

Advertisements

Hot Topics

Related Articles