വൈക്കം:അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ യോഗാ ദിനാചരണവും യോഗ പരിശീലനവും സംഘടിപ്പിച്ചു. താലൂക്ക് ആസ്ഥാനത്ത് നടന്ന യോഗാ ദിനാചരണ പരിപാടി യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് ഉദ്ഘാടനം ചെയ്തു. യോഗാചാര്യൻ മുരളീധരൻ ക്ലാസ് നയിച്ചു. യൂണിയൻ സെക്രട്ടറി അഖിൽ ആർ.നായർ,പി.എൻ. രാധാകൃഷ്ണൻ,എസ്. വി.സുരേഷ്കുമാർ, സി.ഹർഷൻ തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements