കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിനുള്ളിൽ ശുചിമുറി മാലിന്യം ഒഴുക്കിയതായി പരാതി: അതി രൂക്ഷമായ ദുർഗന്ധത്തെ തുടർന്ന് വലഞ്ഞ് ജനം 

കോട്ടയം : കെഎസ്ആർടിസി ബസ്റ്റാൻഡിനുള്ളിൽ ശുചിമുറി മാലിന്യം ഒഴുക്കിയതായി പരാതി. സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന പൊതു ശുചിമുറികളിലെ മാലിന്യങ്ങളാണ് പമ്പിനു സമീപം  സ്റ്റാൻഡ് പരിസരത്ത് തന്നെ ഒഴുക്കിയത്. ഇതേ തുടർന്ന് പരിസരമാകെ പടർന്ന് ദുർഗന്ധം വമിച്ചു. കെഎസ്ആർടിസി സ്റ്റാൻഡിനുള്ളിലെ ഇരുചക്ര വാഹന പാർക്കിംഗ് ഭാഗത്തേക്ക് അടക്കം ഇവ ഒഴുകിയെത്തി. മാലിന്യത്തിൽ ഇരുന്ന കാക്കകളും മറ്റ് പക്ഷികളും സമീപത്തെ ഇരുചക്ര വാഹനങ്ങളിലും, നിർത്തിയിട്ടിരിക്കുന്ന ബസ്സുകളിലും വന്നിരുന്നതും ബുദ്ധിമുട്ടിലാക്കി. ജീവനക്കാരുടെ പരാതിയെ തുടർന്ന് ജില്ലാ കളക്ടർ, നഗരസഭ തുടങ്ങിയവരെ വിവരം അറിയിച്ചു. പിന്നാലെ മാലിന്യം മണ്ണിട്ട് മൂടുകയായിരുന്നു.

Advertisements

Hot Topics

Related Articles