കോട്ടയം : ബാങ്ക്കളിലെ മുഴുവൻ താത്ക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തണമെന്ന് ബാങ്ക് ടെംപററി എംപ്ലോയീസ് ഫെഡറേഷൻ (ബി.ഇ.എഫ്.ഐ) രണ്ടാമത് കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 2025 ഫെബ്രുവരിയിൽ കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു. വി. രാജേഷ് നഗറിൽ (കേരള ബാങ്ക് ഹാൾ, കോട്ടയം) നടന്ന സമ്മേളനം സി.ഐ.ടി.യു, ജില്ലാ പ്രസിഡൻ്റ് റെജി സക്കറിയ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സി. നാരായണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബി.ഇ.എഫ്.ഐ ചങ്ങനാശ്ശേരി ഏരിയ പ്രസിഡൻ്റ് സിന്ധു .ബി. നായർ സ്വാഗതവും, സെക്രട്ടറി തുഷാര. എസ്. നായർ നന്ദിയും പറഞ്ഞു.
ബി.ടി.ഇ.എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് മാണി തോമസ്, ബി.ടി.ഇ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. രവീന്ദ്രൻ, ബി.ഇ.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറി കെ.പി.ഷാ, സംസ്ഥാന കമ്മിറ്റി അംഗം വി.പി. ശ്രീരാമൻ, ജില്ലാ സെക്രട്ടറി കെ.കെ. ബിനു, ജില്ലാ പ്രസിഡൻ്റ് രമ്യാ രാജ്, എ.കെ.ബി.ആർ.എഫ് ജില്ലാ സെക്രട്ടറി ആർ.എ.എൻ റെഡ്യാർ, തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, തുല്യ ജോലിക്ക് തുല്യവേതനം നൽകുക, താത്ക്കാലിക ജീവനക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസ്സാക്കി. അടുത്ത രണ്ട് കൊല്ലത്തെ ഭാരവാഹികളായിപ്രസിഡന്റ് : സി. നാരായണൻവൈസ് പ്രസിഡൻ്റ് : മഞ്ജുമോൾ ടി.വി, ബാലാജി. ടി. ആർസെക്രട്ടറി :തുഷാര.എസ്. നായർജോ. സെക്രട്ടറി : സിന്ധു ബി. നായർ, ജീമോൻ ലൂക്കോസ്ട്രഷറർ :സെൽവി. സിഎന്നിവരേയും, പതിനേഴംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.വി.പി. ശ്രീരാമൻജില്ലാ പ്രസിഡണ്ട്കെ.കെ. ബിനുജില്ലാ സെക്രട്ടറി.