ചേർത്തല: ആലപ്പുഴ ചേർത്തലയില്‍ സമൂഹ വിവാഹത്തിന്റെ പേരില്‍ സംഘാടകർ കബളിപ്പിച്ചെന്ന് പരാതി. വധൂ വരൻമാർക്ക് രണ്ട് പവൻ സ്വർണവും ഒരു ലക്ഷം രൂപയും നല്‍കുമെന്ന് പറഞ്ഞിരുന്നു.എന്നാലത് കിട്ടിയില്ലെന്നാണ് വിവാഹത്തിനെത്തിയവരുടെ പരാതി. ചേർത്തല കേന്ദ്രമായി പ്രവർത്തിക്കുന്ന സല്‍സ്‌നേഹഭവൻ ചാരിറ്റബിള്‍ സൊസൈറ്റിക്കെതിരെയാണ് പരാതി നല്‍കിയത്.’ഒരു ഒറ്റമുണ്ടും ഒരു ഗ്രാം തികയാത്ത താലിയും സാരിയും ബ്ലൗസും തന്നു. വേണമെങ്കില്‍ കെട്ടിക്കോളാൻ പറഞ്ഞു’വെന്ന് സമൂഹ വിവാഹത്തിനെത്തിയ യുവാവ് പറയുന്നു. ഇക്കാര്യം ചോദിച്ചപ്പോള്‍ സംഘാടകരെ കാണാനില്ലായിരുന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ചടങ്ങിന് എത്തിയിരുന്നു. ഇവർക്കൊന്നും കുടിവെള്ളം പോലും ലഭിച്ചില്ല. എന്നാല്‍ ഒരു ഗ്രാം താലിയും വധൂ വരൻമാർക്കുള്ള വസ്ത്രവും മാത്രമേ ഉള്ളൂവെന്നാണ് സംഘാടകരുടെ വിശദീകരണം.
ഇതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലെത്തിയത്.അതേസമയം, സമൂഹ വിവാഹത്തിൻ്റെ പേരില്‍ വ്യാപകമായ പണപ്പിരിവ് നടന്നുവെന്നാണ് ഉയരുന്ന ആക്ഷേപം. 24 പേരുടെ പരാതിയില്‍ സല്‍സ്‌നേഹഭവനെതിരെ വഞ്ചനയ്ക്കും തട്ടിപ്പിനുമായി കേസെടുത്തു. സംഘാടകർ നല്‍കിയ വാഗ്ദാനം പാലിച്ചില്ലെന്ന പരാതി ഉയര്‍ത്തി സമൂഹ വിവാഹത്തില്‍ നിന്ന് 27 പേരാണ് പിന്മാറിയത്. 35 പേരുടെ വിവാഹത്തില്‍ നിന്നാണ് വധൂവരൻമ്മാരടക്കം 27 പേര്‍ പിൻവലിഞ്ഞത്.ചേർത്തല വാരനാട് അഖിലാജ്ഞലി ഓഡിറ്റോറിയത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ചേർത്തല കേന്ദ്രമായി പ്രവർത്തിക്കുന്ന സല്‍സ്നേഹഭവൻ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സമൂഹ വിവാഹം നടത്താൻ തീരുമാനിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഘാടനയുടെ രക്ഷാധികാരി ഡോ ബിജു കൈപ്പാറേഡൻ, പ്രസിഡന്‍റ് എ ആർ ബാബു, മറ്റ് ഭാരവാഹികളായ കെ അനിരുദ്ധൻ, സനിതസജി, അപർണ്ണ ഷൈൻകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമൂഹ വിവാഹത്തിനായി പ്രവർത്തനം നടത്തിയത്. ഇതര ജില്ലയില്‍ നിന്നുമാണ് സംഘാടകർ ദമ്ബതികളെ തിരഞ്ഞെടുത്തത്. എന്നാല്‍, ഇടുക്കി മുതുകാൻ മന്നൻ സമുദായത്തില്‍ നിന്ന് മാത്രം 22 ദമ്ബതികള്‍ ഉണ്ടായിരുന്നു.താലിമാലയും രണ്ടു ലക്ഷം രൂപയും നല്‍കാമെന്ന് പറഞ്ഞായിരുന്നു സംഘാടകർ വിവാഹ വാഗ്ദാനം ചെയ്തതെന്ന് സമുദായ നേതാവ് തങ്കൻ പറഞ്ഞു. എന്നാല്‍ വിവാഹ കൗണ്‍സിലിങ്ങില്‍ പോലും പറയാതെ വിവാഹത്തിനെത്തിയപ്പോഴാണ് താലിയും, വധൂവരന്മാർക്കുള്ള വസ്ത്രങ്ങളും മാത്രമാണെന്നറിയുന്നത്.
ഇതേ തുടർന്ന് പ്രശ്നം രൂക്ഷമായതോടെ ചേർത്തല പൊലീസില്‍ 22 വധുവരന്മാർ സംഘാടകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.സംഘാടകരും വിവാഹത്തിനെത്തിയവരും തമ്മില്‍ സ്ഥലത്ത് വാക്കുതർക്കമുണ്ടായി. തുടർന്ന് സ്ഥിതി ശാന്തമാക്കി മറ്റുള്ള 8 ദമ്ബതിമാരുടെ വിവാഹം നടത്തുകയായിരുന്നു. ആദിവാസി വധൂവരൻമാരെ പ്രതിനിധികരിച്ച് 65 ഓളം പേർ ഇടുക്കിയില്‍ നിന്ന് 2 വാഹനങ്ങളില്‍ വന്നിരുന്നു. ഇവർ വന്ന വാഹനങ്ങളുടെ തുക പോലും സംഘാടകർ നല്‍കിയില്ലെന്ന് ആരോപിച്ച് ഓഡിറ്റോറിയം പരിസരത്തും, തുടർന്ന് ചേർത്തല പൊലീസ് സ്റ്റേഷനിലും പ്രതിഷേധം നടത്തിയ ശേഷമാണ് ആദിവാസികള്‍ മടങ്ങിയത്.