കോട്ടയം : പണം ലഭിച്ചിട്ടും പണി തുടങ്ങിയില്ല , പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗം ജീവനക്കാർക്ക് നേരെ നടപടിക്ക് സാധ്യത. ഏറ്റുമാനൂർ മൃഗാശുപത്രിയുടെ അറ്റകുറ്റ പണികൾ നടത്താൻ കാലതാമസം നേരിട്ടതാണ് സംഭവം. ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്വം അറിഞ്ഞ മന്ത്രി ഓഫീസ് വിഷയത്തിൽ നേരിട്ട് ഇടപെടുകയായിരുന്നു.
അഞ്ച് മാസം മുമ്പാണ് ഏകദ്ദേശം 34 ലക്ഷം രൂപ പൊതു മരാമത്ത് ബിൽഡിംഗ് വിഭാഗത്തിന് കൈമാറിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടിസ്ഥാന സൗകര്യങ്ങൾ തീർത്തും അപര്യാപ്തമെങ്കിലും ഏറ്റുമാനൂർ ബ്ലോക്ക് വെറ്ററിനറി ആശുപത്രിയിൽ നിന്നും തൃപ്തികരമായ സേവനമാണ് ജനങ്ങൾക്ക് ലഭിക്കുന്നത്.
പ്രതിദിനം ശരാശരി 50 ലധികം രോഗികൾ ആശുപത്രിയെ ആശ്രയിക്കുന്നു . കൂടാതെ ശരാശരി 2 സർജറിയും ഇവിടെ നടക്കുന്നു. ഈ സാഹചര്യത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ലഭിച്ചാൽ അത് ക്ഷീര കർഷകർക്ക് ഏറെ ഗുണകരമാകും. പണം ലഭിക്കാത്തതിനാൽ പല സർക്കാർ പദ്ധതികളും പാതി വഴിയിൽ നിൽക്കുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് പണം ലഭിച്ചിട്ടും നിർമ്മാണം നടത്താതെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥ പ്രവർത്തനം’.