കനത്ത കാറ്റും മഴയും : കുമരകത്ത് വീട് തകർന്നു ; അമ്മയും മകനും രക്ഷപ്പെട്ടു 

കോട്ടയം : കനത്ത കാറ്റിലും മഴയിലും കുമരകത്ത് വീട് തകർന്നു. കുമരകം കണ്ണാടിച്ചാൽ പറേൽകാട്ട് ലളിതയുടെ വീടാണ് കനത്ത മഴയിൽ തകർന്നത്. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് കുമരകത്ത് ഇവരുടെ വീട്  തകർന്നത്. കനത്ത മഴയിലും കാറ്റിലും ഷീറ്റ് പറന്ന് പോകുകയായിരുന്നു. ശബ്ദം കേട്ട് ലളിതയും മകനും വീട്ടിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങി ഓടി. ഇതോടെയാണ് വലിയ അപകടം ഒഴിവായത്.

Advertisements

Hot Topics

Related Articles