ആർക്കും കയറി കൊട്ടാവുന്ന ചെണ്ടയല്ല ഹിന്ദുക്കൾ : രാഹുല്‍ ഗാന്ധി ലോകം മുഴുവൻ ഓടിനടന്ന് ഹിന്ദുക്കളെ അവഹേളിക്കുകയാണ് : രാഹുലിനെതിരെ ആഞ്ഞടിച്ച് കെ.സുരേന്ദ്രൻ 

വയനാട്: രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ പ്രസംഗത്തില്‍ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. രാഹുല്‍ ഗാന്ധി ലോകം മുഴുവൻ ഓടിനടന്ന് ഹിന്ദുക്കളെ അവഹേളിക്കുകയാണെന്നും രാഹുലിൻ്റെ പ്രസ്താവന ഹിന്ദുക്കള്‍ക്ക് അപമാനകരമാണെന്നും അദ്ദേഹം വിമർശിച്ചു.ഹിന്ദുക്കള്‍ അക്രമകാരികളാണെന്ന് പറയുന്നത് തീവ്രചിന്താഗതിക്കാരെ സന്തോഷിപ്പിക്കാനാണ്. വസ്തുതാവിരുദ്ധമായ പ്രസ്താവനക്കെതിരെ പ്രതിഷേധം ഉയരണമെന്നും സുരേന്ദ്രൻ പറഞ്ഞു. പരമശിവനെ അവഹേളിക്കുന്ന പ്രസ്താവനയാണ് രാഹുല്‍ ഗാന്ധി നടത്തിയത്. ഏത് വാട്സാപ്പ് യൂണിവേഴ്സിറ്റിയില്‍നിന്നാണ് ഇത്തരം വിവരങ്ങള്‍ കിട്ടിയതെന്ന് അദ്ദേഹം പറയണം. എല്ലാവർക്കും കയറി കൊട്ടാനുള്ള ചെണ്ടയല്ല ഹിന്ദുക്കള്‍. സിഖുക്കാരെ വംശഹത്യ നടത്തിയ പാർട്ടിയാണ് കോണ്‍ഗ്രസ്. അവർക്ക് മതനിരപേക്ഷതയെ പറ്റി പറയാൻ അവകാശമില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Advertisements

ഹിന്ദു സംസ്കാരത്തെ പറ്റി ഒരു അറിവും രാഹുല്‍ ഗാന്ധിക്കില്ല. എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് സനാതന ധർമ്മം. ലോകത്തിൻ്റെ എല്ലാ ഭാഗത്തുനിന്നും ആട്ടിയോടിക്കപ്പെട്ട ഇതര മതക്കാരെ രണ്ടു കയ്യുംനീട്ടി സ്വീകരിച്ചവരാണ് ഹിന്ദുക്കള്‍. രാഹുല്‍ ഗാന്ധി ഹിന്ദുമതത്തെ അവഹേളിച്ചതിനെ കുറിച്ച്‌ മുതിർന്ന കോണ്‍ഗ്രസ് നേതാവ് എകെ ആൻ്റണി പ്രതികരിക്കണമെന്നും പാർലമെൻ്റിലും പുറത്തും രാഹുല്‍ മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഗ്നിവീറിനെ കുറിച്ചും അയോധ്യ ക്ഷേത്രത്തിന് വേണ്ടിയുള്ള ഭൂമിയേറ്റെടുക്കലിനെ കുറിച്ചും കർഷക സമരത്തെ കുറിച്ചും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് രാഹുല്‍ നടത്തിയത്. തിരഞ്ഞെടുപ്പിന് മുമ്ബും വിദേശ രാജ്യങ്ങളില്‍ പോയി രാജ്യത്തെ അപമാനിക്കുന്ന പ്രസ്താവന രാഹുല്‍ നടത്തിയിട്ടുണ്ട്. ഇവിഎം തട്ടിപ്പാണെന്നും ഇന്ത്യയില്‍ മതേതരത്വം അപകടത്തിലാണെന്നും ന്യൂനപക്ഷങ്ങള്‍ രണ്ടാംകിട പൗരൻമാരായി മാറിയെന്നും രാഹുല്‍ പറഞ്ഞു. ആസൂത്രിതമായ പ്രചരണങ്ങളാണിതെന്ന് വ്യക്തമാണ്. ഇതിൻ്റെ തുടർച്ചയാണ് ഇപ്പോള്‍ പാർലമെൻ്റില്‍ കണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.

Hot Topics

Related Articles