കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സ്വരുമ പാലിയേറ്റീവ് കെയറും, വെള്ളാവൂർ ഗ്രാമപഞ്ചായത്തും സഹകരിച്ചുകൊണ്ട് നടത്തുന്ന പാലിയേറ്റീവ് ഹോം കെയർ കടയനിക്കാട് വിമല പൂവർ ഹോമിൽ നിന്ന് തുടക്കം കുറിച്ചു. വെള്ളാവൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിനിമോൾ ടി കെ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസമ്മ കോയിപ്പുറം, എട്ടാം വാർഡ് മെമ്പർ ബിനോദ് ജി പിള്ള, കുടുംബാരോഗ്യ കേന്ദ്രം ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ അരുൺകൃഷ്ണ, പഞ്ചായത്ത് പാലിയേറ്റീവ് നേഴ്സ് അമ്പിളി, സ്വരുമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് മുഹമ്മദ് റിയാസ് ,സെക്രട്ടറി ജോൺ മാത്യു മുണ്ടാംപിള്ളി, കോഡിനേറ്റർ മാരായ മനോജ്, ഷഹൻ, മാർട്ടിന പാലിയേറ്റീവ് നേഴ്സ് ബിജിമോൾ, ഫിനോമോൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വിമല പൂവർ ഹോമിലെ അന്തേവാസികളും മറ്റു ജീവനക്കാരും സന്നിഹിതരായിരുന്നു. വെള്ളാവൂർ, മണിമല എന്നീ പഞ്ചായത്തു കളിലും, മറ്റു പരിസരപ്രദേശങ്ങളിലും ആയിരിക്കും ആദ്യഘട്ടത്തിൽ സേവനങ്ങൾ ലഭിക്കുക. തുടർന്ന് സ്വരൂമയുടെ മറ്റു എല്ലാ പാലിയേറ്റീവ് കെയർ സേവനങ്ങളും ഈ പ്രദേശങ്ങളിൽ ലഭ്യമാക്കുമെന്ന് പ്രസിഡൻറ് മുഹമ്മദ് റിയാസും, പഞ്ചായത്തിൻറെ എല്ലാ സഹായ സഹകരണങ്ങളും ഇതിലേക്ക് ഉണ്ടാവുമെന്ന് ഡോക്ടർ അരുൺ കൃഷ്ണയും, മെമ്പർ ബിനോദും പറഞ്ഞു. സ്വരുമയുടെ പാലിയേറ്റീവ് കെയർ സേവനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായിട്ടാണ് വെള്ളവർ പഞ്ചായത്തിലും ഈ പദ്ധതി തുടങ്ങിയിരിക്കുന്നത്.