എട്ടാംവാർഡിലെ  അംഗനവാടി പൂട്ടിക്കാൻ ശ്രമിക്കുന്ന അധികാരികളുടെ ശ്രമം തിരിച്ചറിയുക ; എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിക്കും

കാഞ്ഞിരപ്പള്ളി;പഞ്ചായത്തിലെ എട്ടാം വാർഡിലെ ഏക അംഗനവാടി കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊടുക്കാത്തതിനെ തുടർന്ന് 32 വർഷമായി പ്രവർത്തിച്ചുകൊണ്ടിരുന്ന പേട്ടവാർഡിലെ ഏക അംഗനവാടി പ്രവർത്തനം നിലച്ചിരിക്കുകയാണ്. തൊട്ടടുത്ത പ്രദേശങ്ങളിൽ ആ ദുനിക സൗകര്യത്തോടു കൂടി അംഗനവാടികൾ പ്രവർത്തിക്കുമ്പോൾ നൂറ്ക്കണക്കിന് പ്രദേശവാസികൾക്ക് ഉപകാരമായിരുന്ന അംഗനവാടിയാണ് ഇപ്പോൾ പ്രവർത്തനം നിലച്ചിരിക്കുന്നത് ഇതിൽ ജനങ്ങൾ ശക്തമായ പ്രതിക്ഷേധത്തിലുമാണ്. നിലവിലെ നിർദ്ധനരായ കുടുംബങ്ങളായ നാട്ടുകാരുടെ ആവശ്യപ്രകാരം നിലവിലെ അധ്യാപകയും സഹായിയും ചേർന്ന് കൈയിൽ നിന്നും വാടക നൽകി മറ്റൊരു പ്രദേശത്ത് വിടിൻ്റെ ഔട്ട് ഹൗസിൽ അംഗനവാടി പ്രവർത്തനം നടത്തി വരുകയാണ്.

Advertisements

കാലങ്ങളായി പ്രവർത്തിച്ചുകൊണ്ടിരുന്ന അംഗനവാടി കെട്ടിടം പുനർനിർമ്മിച്ച് പ്രവർത്തനം ആരംഭിക്കണമെന്നും പത്ത് കാലവർഷമായി വാർഡ് ഭരച്ചി കൊണ്ടിരിക്കുന്നവർ വാർഡിലെ നിരവധി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാതെയും നിലവിലപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കൂടിയായ വാർഡ് മെമ്പറുടെ അനാസ്ഥ അവസാനിപ്പിച്ച് അംഗനവാടിയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങികൊടുത്ത് പുതിയ കെട്ടിടം പുനർനിർമ്മിച്ച് പ്രവർത്തനം ആരംഭിക്കുന്നതിന് ശ്വശത പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ പൊതുജന പങ്കാളിത്യത്തോടെ സംഘടിപ്പിമെന്നും എസ്ഡിപിഐ കാഞ്ഞിരപ്പള്ളി ടൗൺ ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികൾ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. യോഗം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് അലി അക്ബർ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ ഷിജാസ് ബഷീർ, റസിലിനെല്ലിമല പുതുപറമ്പിൽ, ടൗൺ കമ്മിറ്റി ബ്രാഞ്ച് പ്രസിഡൻ്റ് എൻഎം ജലാൽ തേതൃത്വങ്ങളായ ഷിബിഖാൻ മഠത്തിൽ, സിയാജ് വട്ടകപ്പാറ, നിജാസ് കെകെ, തുടങ്ങിയവ പങ്കെടുത്തു സംസാരിച്ചു.

Hot Topics

Related Articles