കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 16 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള കീഴാറ്റുകുന്ന് ട്രാൻസ്ഫോർമറിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന മുളങ്കുഴ ട്രാൻസ്ഫോമറിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ കെ.എസ്.ആർ.ടി.സി, ജവാൻ റോഡ്, മറ്റക്കാട് എന്നി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഞാറയ്ക്കൽ, പൂപ്പട, ചെറിയാൻ ആശ്രമം ട്രാൻസ്ഫോമറുകളിൽ)ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുതലപ്ര, ഇരുമ്പ് കുഴി, കുട്ടൻ ചിറ, വെങ്കോട്ട, എന്നീ ട്രാൻസ്ഫോർമറുകളിൽ) 9.30 മുതൽ രണ്ട് വരെയും പാലമറ്റം ടെമ്പിൾ ,മാടത്താനി, എന്നീ ട്രാൻസ്ഫർമറുകളിൽ രണ്ട് മുതൽ അഞ്ച് വരെയും വൈദ്യുതി മുടങ്ങും. പള്ളം സെക്ഷൻ പരിധിയിൽ പാറയിൽ, കണിയാന്മല, കുഴിക്കാട്ട് കോളനി, എംകെ മോട്ടോർസ് എസ് എൻ കോളേജ്, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മരിയൻ സെൻറർ ,ശ്രീകുരുംബക്കാവ്, മരിയൻ ടവ്വർ, ഊരാശാല, ആർ വി ജംഗ്ഷൻ, എന്നിവിടങ്ങളിൽ രാവിന് 8.30 മുതൽ 11.00 വരെയും, വെള്ളാപ്പാട് , സെൻ്റ് തോമസ്പ്രസ്സ്, ബി എസ് കോളജ് ഗവ.ആശുപത്രി, സെൻ്റ് തോമസ് സ്കൂൾ, എന്നിവിടങ്ങളിൽ 11.15 മുതൽ 2.00 വരെയും വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാനറാ പേപ്പർ മില്ല് റോഡ്, കാനറാ പേപ്പർ മിൽ എച്ച് ടി ,എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 4 വരെയും വാണി ഗ്രൗണ്ട് ട്രാൻസ്ഫോർമറിൽ ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5.30 വരെയും വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന താഴത്തങ്ങാടി, തൂക്കുപാലം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.