കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 12 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന 5ാം മൈൽ ട്രാൻസ്ഫോർമർ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വളയംക്കുഴി , ഫ്രണ്ട്സ് ലൈബ്രറി , ഇരൂപ്പ , ഫാത്തിമാപുരം , ബി ടി കെ സ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 06:00 വരെ വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന സെമിത്തേരി, പൂവൻതുരുത്ത് പോസ്റ്റ് ഓഫീസ് ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും. അയ്മനം സെക്ഷൻ പരിധിയിൽ വരുന്ന ചുങ്കം, വാരിശ്ശേരി, തിരുവാറ്റ, വി പബ്ലിക്കേഷൻ, ഹരിത ഹോംസ്, ജുവൽ ഹോംസ്, ചാണ്ടി ഹോംസ്, മിഡാസ് , ഡെവൻ, ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ കട്ടകളം, ചെമ്മരപള്ളികുന്ന്, മണ്ടപത്തിപ്പാറ, ജി കെ , പനച്ചിപ്പാറ, വഴേമിൽ, ടെമ്പിൾ,10 മൈൽ, നെല്ലിക്കച്ചൽ, തണ്ണിപ്പാറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അച്ചൻ പടി, കാരിമലപ്പടി, മൂങ്ങാക്കുഴി, പുലിക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലുള്ള ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ വൈദ്യുതി മുടങ്ങും.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിൽ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ ഓലായം, സബ് സ്റ്റേഷൻ റോഡ്, റിംസ്, വാക്കാപറമ്പ്, തോട്ട്മുക്ക്, മാതാക്കൽ, പേഴും കാട്, ഇളപ്പുങ്കൽ, കരിയില കാനം, എംഇഎസ് ജംഗ്ഷൻ, കിഷോർ, മറ്റക്കാട്, കോസ് വേ, വിഐപി കോളനി, മിനി ഇൻഡസ്ട്രിയൽ ഏരിയാ, നടക്കൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 8.30 മുതൽ 5.30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് പഞ്ചായത്ത്, തലനാട് ടവർ, അയ്യംപാറ, തലനാട് ബസ് സ്റ്റാൻഡ്, തലനാട് എൻ എസ് എസ് സ്കൂൾ,കാളകൂട് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പന്നിത്തടം ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചാലച്ചിറ, കല്ലുകടവ്, ലൗലിലാൻഡ്, മലകുന്നം, ആനക്കുഴി, ഇളങ്കാവ്, കോയിപുരം, അമ്പലക്കൊടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വെച്ചൂര്‍ കായല്‍, ഫിലിപ്പ് കുട്ടി , അങ്ങാടിശേരി , ബ്ളോക്ക് 5,6, 1,3, പുത്തന്‍ കായല്‍, അന്തോണി കായല്‍, മാലി കായല്‍, വലിയമട കുഴി, വട്ട വേലി , പള്ളിച്ചിറ , ലേക്ക് , എസ് എൻ കോളജ്, നിരാമയ , ലേക്ക് റിസോർട്ട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുന്നത്തുറ കുരിശുപള്ളി, കരുണാട്ടുകവല, തിരുവമ്പാടി, വെള്ളാപ്പള്ളി, കമ്പനി കടവ്, കുന്നത്തൂർ, ഒഴുകേപടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ ടച്ചിങ് വെട്ടുന്നതിനാൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെത്തിമറ്റം, ഇല്ലിക്കൽ, ഊരാശാല, ആർ വി ജംഗ്ഷൻ, ബി പി എൽ ടൗവ്വർ എന്നീ ഭാഗങ്ങളിൽ 9.30 മുതൽ 5.00 ഭാഗികമായി വൈദ്യുതി മുടങ്ങും.