കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി ആറ് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കിഴക്കേ കൂടല്ലൂർ, കട്ടേകുരിശുപള്ളി എന്നീ ട്രാൻസ്‌ഫോർമറുകളിൽ ടച്ചിങ് വെട്ടുന്നതിനാൽ 9.00 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മഴവില്ല് , പൊന്നൂച്ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മണി മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന അടുക്കം ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ,റാം, ചേന്നമറ്റം, ഇടപ്പള്ളി കോളനി, ഐടിഐ ,മംഗലത്ത് പടി, എന്നീ ട്രാൻസ്ഫോർമകൾക്ക് കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ എസ് ബി ഐ എള്ളുകാല,ഡോൺബോസ്കോ,ടെക്നിക്കൽ സ്കൂൾ,ഇഞ്ചകാട്ടുകുന്നേൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മൈലാടിപടി, കുന്നേപീടിക, പുറകുളം എന്നീ ട്രാൻസ്ഫോർമകൾക്ക് കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.