കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 12 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ വരുന്ന മൂലേപീടിക, അരീപറമ്പ്, ഹോമിയോ റോഡ്, മിനി ഇൻഡസ്ട്രിയൽ ഏരിയ, കളപ്പുരയ്ക്കൽപ്പടി, ചോലപ്പള്ളി കമ്പനി, കൂവപൊയ്ക, ഇടയ്ക്കാട്ടുകുന്ന്, കൂരോപ്പട കവല,ബൈപ്പാസ്,അമ്പലപ്പടി, തോണിപ്പാറ, ചെമ്പരത്തിമൂട് , മാച്ച് ഫാക്ടറി എന്നീ ഭാഗങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇടയാടി, കസ്തൂർബ, ആറാട്ടുകടവ്, പാറപ്പുറം, അമ്പലകവല ഭാഗത്തു 9 മുതൽ 5.30 വരെയും, മെഡിക്കൽ കോളേജ് ബസ്റ്റാന്റ്, ഫ്ലോറൽ പാർക്ക് ഉറുമ്പുംകുഴി,എന്നീ ഭാഗങ്ങളിൽ 9 മുതൽ ഒന്ന് വരെയും വൈദ്യുതിമുടങ്ങും.
കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കൊച്ചാലുംച്ചുവട് മുതൽ കാര്യംപാടം വരെയുള്ള ഭാഗത്തു 9 മുതൽ 5.30 വൈദ്യുതിമുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആമ്പക്കുഴി, ആറു പറ , ഇല്ലിക്കൽ , കിളിരൂർ , കാഞ്ഞിരം കവല, ഇടവട്ടം എന്നീ ഭാഗങ്ങളിൽ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കോളേജ് , കാവുംപടി, നടയ്ക്കൽ ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ഡെലിഷ്യ, പുത്തൻചന്ത ,കൈതയിൽ കുരിശ്, ഇരുപതിൽച്ചിറ, ജെറുസലേംമൗണ്ട് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പട്ടുനൂൽ,വട്ടകുന്ന്,പുളിഞ്ചുവട്, നെടുംപൊയിക, മാത്തൂർ പടി, ഊട്ടിക്കുളം, കാളച്ചന്ത ട്രാൻസ്ഫോർമറകളിൽ 9:30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുപ്പള്ളി നമ്പർ വൺ ട്രാൻസ്ഫോർമറിന് കീഴിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിയ്ക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇലക്കൊടിഞ്ഞി, കാഞ്ഞിരയ്ക്കാട്, പാമ്പാടി ടൗൺ, കുന്നേൽപ്പാലം, കാളച്ചന്ത . വലിയ പള്ളി , പ്രിയദർശിനി , എന്നീ സ്ഥലങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വെള്ളേക്കളം, തൂപ്രം,നിറപറ, കല്ലുകടവ്, ലൗലിലാൻഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.