കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ രണ്ട് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഹരി കണ്ടമംഗലം -1, 2 എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രി ക്കൽ സെക്ഷൻ്റെ പരിധി യിൽ വരുന്ന ചിദംബരപ്പടി , കിഴക്കേടത്ത് പടി ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പറുതലമറ്റം . കക്കാട്ടുപടി, വെണ്ണിമല നൊങ്ങൽ ,മഞ്ഞാടി , മുളേക്കുന്ന്, പൂത കുഴി,ഓർവയൽ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുത്തോലി മഠം, കൊവേന്ത, മുത്തോലി കടവ്, പമ്പ് ഹൗസ്, നെയ്യൂർ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ മെയിൻ്റനൻസ് ഉള്ളതിനാൽ അപ്പർ മങ്കൊമ്പ്, മങ്കൊമ്പ് ചർച്ച് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 10 മുതൽ രണ്ട് വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചെറുവേലിപ്പടി, അഞ്ചൽകുറ്റി, ചാമക്കുളം, കുട്ടനാട്, മിഷൻപള്ളി എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൈതേപ്പാലം, ഇട്ടിമാണികടവ് ,എറികാട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
വാകത്താനം കെ എസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കണ്ട്രാമറ്റം , കൊണ്ടോടിപ്പടി,അട്ടച്ചിറ, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യൂതി മുടങ്ങും.