കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 20 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിങ് ക്ലിയറൻസ് നടക്കുന്നതിനാൽ വാക്കാപറമ്പ്, കടുവാമുഴി, കോളേജ് ജംഗ്ഷൻ, ആറാം മൈൽ, റിംസ് ,കെഎസ്ഇബി ജംഗ്ഷൻ, വടക്കേക്കര, പോലീസ് സ്റ്റേഷൻ റോഡ്, മുട്ടം കവല, സെൻട്രൽ ജംഗ്ഷൻ, കോടതിപ്പടി, കെഎസ്ആർടിസി, അരുവിത്തുറ,ചേന്നാട് കവല, ആനിപ്പടി, വെയിൽകാണാംപാറ, എട്ടു പങ്ക്,തടവനാൽ, ജവാൻ റോഡ്, പെരുന്നിലം റോഡ് എന്നീ ഭാഗങ്ങളിൽ 8.30 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൂമ്പാടി, എഫ് എ ഡി ടി കടവ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എൻ ഇ എസ് ബ്ളോക്ക് ട്രാൻസ്‌ഫോർമറിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ മഞ്ഞാമറ്റം, മുക്കംകുടി, മുക്കട, വാഴക്കാലപ്പടി, മണ്ണനാൽതോട്, മറ്റപ്പള്ളി, ക്ലൂണി സ്കൂൾ എന്നീ ഭാഗങ്ങളിൽ വൈദ്യുതി ഭാഗികമായി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ പൂഞ്ഞാർ ടൗൺ, പത്താം മൈൽ, ചെക്ക് ഡാം, ചേരിമല, കുളത്തുങ്കൽ, കടലാടിമറ്റം, കമ്പനി പടി , അയ്യപ്പ ടെമ്പിൾ, തകിടി, കുന്നൊന്നി, അലുംതറ, ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി ഭാഗികമായി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തുരുത്തിപ്പടി നമ്പർ:1 , നമ്പർ:2, കാലായിപ്പടി, കോളേജ്, പണിക്ക മറ്റം ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാസ്, റോയൽ റിവേറ, വലിയ മടക്കുഴി, മാലിക്കായൽ , അന്തോണി കായൽ, പുത്തൻ കായൽ – ബ്ലോക്ക് -1,2,3,4,5,6 എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെള്ളുക്കുട്ട, പയ്യപ്പാടി ഭാഗങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മൂന്നാനി, കവിക്കുന്ന്, ചെത്തിമറ്റം, പാലാ ടൗൺ, ഞൊണ്ടി മാക്കൽ, കാനാട്ടു പാറ, മുണ്ടാങ്കൽ, പയപ്പാർ, കിഴതടിയൂർ, ഇല്ലിക്കൽ, പാലാക്കാട്ട് മല ,താമരക്കുളം, നെല്ലിയാനി, ആൻഡ്രൂ കവല, കുരുവിനാൽ, പുലിയന്നൂർ എന്നിവിടങ്ങളിൽ രാവിലെ 8.00 മുതൽ 10.00 വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കല്ലടപ്പടി, പരിയാരം, തോംസൺ ബിസ്ക്കറ്റ് ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.