കുറവിലങ്ങാട് : പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനും ഗ്രാമീണ മേഖലയിലെ യാത്ര ക്ലേശം പരിഹരിക്കുന്നതിനും വേണ്ടി ഗതാഗത വകുപ്പ് ആവിഷ്കരിച്ചിരിക്കുന്ന ജനകീയ സദസ്സ് പ്രോഗ്രാം കടുത്തുരുത്തി നിയോജകമണ്ഡലം മണ്ഡലം സദസ്സ് കുറവിലങ്ങാട്ട് സംഘടിപ്പിച്ചു. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. പുതിയ റൂട്ടുകൾ അനുവദിക്കുമ്പോൾ ദേശവത്കൃത റൂട്ടുകളുടെ കാര്യത്തിൽ ഇളവുകൾ നൽകണമെന്ന് ആവശ്യം സർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തും. വിവിധ പ്രദേശങ്ങളിലെ യാത്രാക്ലേശം ഉള്ള ഭാഗങ്ങൾ ഉൾപ്പെടുത്തി 29 ഗ്രാമീണ ബസ് റൂട്ടുകളുടെ രൂപരേഖ ലഭിച്ചു. തൊടുപുഴ, കോട്ടയം, പാലാ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസ്സുകൾ ഞീഴൂർവഴി തിരിച്ചുവിടണമെന്ന് നിർദേശംവന്നു.
ഈ മാസം 31 വരെ അതായത് പഞ്ചായത്തുമായി ബന്ധപ്പെട്ട് ഉഴവൂർ റീജണൽ ട്രാൻസ്പോർട്ട് ഓഫീസർക്ക് സമർപ്പിക്കാം. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി സി കുര്യൻ, വൈസ് പ്രസിഡൻറ് ഡോ. സിന്ദുമോൾ ജേക്കബ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരായ മിനിമത്തായി, കെ എം തങ്കച്ചൻ ശ്രീകല ദിലീപ്. സജേഷ് ശശി, ബെൽജി ഇമ്മാനുവൽ, അംബിക സുകുമാരൻ എൻ ബി സ്മിത, ത്രേസ്യാമ്മ സെബാസ്റ്റ്യൻ, തോമസ് മാളിയേക്കൽ, ജില്ലാ പഞ്ചായത്തംഗം പി എം മാത്യു, കോട്ടയം ആർടിഒ അജിത് കുമാർ, ഉഴവൂർ ജോയിൻറ് ആർ ടി ഓ എസ് എസ് എസ് പ്രദീപ്, എം എം ഐ ബി ജയ പ്രകാശ് എം എം ഐ ബി മാരായ വി പി മനോജ്, അജി കുര്യാക്കോസ്, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കെഎസ്ആർടിസി , മോട്ടോർ വാഹന വകുപ്പ്, പോലീസ് ഉദ്യോഗസ്ഥർ, പൊതുമരാമത്ത് വകുപ്പ് വിഭാഗം ഉദ്യോഗസ്ഥർ, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഭാരവാഹികൾ, വ്യവസായ സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.