തിരുവല്ല : കാരുണ്യ ഹെൽത്ത് ഫൗണ്ടേഷന്റെ പുല്ലാട് സോണൽ കമ്മറ്റി തിരുവല്ല പുഷ്‌പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ജോയ്ആലുക്കാസ് ഫൗണ്ടേഷൻ എന്നിവരുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. പുല്ലാട്, ആൽമാവ്കവല വീജീസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം മലങ്കര കത്തോലിക്ക സഭ തിരുവല്ല അതിരുപത അദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ.തോമസ് മാർ കൂറിലോസ് നിർവഹിച്ചു. സി എസ് മനോജ് അധ്യക്ഷൻ ആയിരുന്നു, സോണൽ സെക്രട്ടറി ജിജു സാമുവൽ സ്വാഗതം ആശംസിച്ചു.,
ഡോ. എസ് വിജയലക്ഷ്മി സ്ട്രോക്ക് എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സ് എടുത്തു.അഡ്വ. പീലിപ്പോസ് തോമസ്, ഷെൽട്ടൻ വി റാഫേൽ, ജിജി മാത്യു, അനീഷ് കുന്നപ്പുഴ, ഹരിചന്ദ്രൻ നായർ, അജീഷ് കുമാർ, റിജോ മനോജ്,ശശി ആളുക്കാരൻ,തോമസ് ജോർജ്,അശ്വതി എ ടി, മനു രാമചന്ദ്രൻ,ബിജു മേപ്രത്, സജി തെറ്റുപാറ, ടി പി കേശവൻ,ശാരിമോൾ, റെനി രാധാകൃഷ്ണൻ,സുധ ശശി, അഹീന ആളുക്കാരൻ, ബെൻസൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജനറൽ മെഡിസിൻ, ഇ എൻ ടി, നേത്രരോഗം, പൾമനോളജി, ഓർത്തോപീഡിക്സ് തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു.സൗജന്യ തൈറോയിഡ് പരിശോധന നടന്നു.തുടർന്ന് ഡയാലിസിസ് കിറ്റുകളുടെ വിതരണം നടത്തി. ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്ക് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ലഭ്യമായ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു.കണ്ണടക്ക് അർഹരായ 120പേർക്ക് സൗജന്യ കണ്ണട വിതരണം നടക്കും.